രാഹുലിന് ആവേശോജ്ജ്വല സ്വീകരണം നൽകി പാലക്കാട്‌

രാഹുലിന് ആവേശോജ്ജ്വല സ്വീകരണം നൽകി പാലക്കാട്‌


പാലക്കാട്: കോൺ​ഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് പാലക്കാട്ടേയ്ക്ക് ആവേശോജ്വല സ്വീകരണം. ഡിസിസി ഓഫീസിനു മുന്നിൽ രാഹുലിനെ സ്വീകരിക്കാൻ പ്രവർത്തകർ കൂട്ടത്തോടെ എത്തി. രാവിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പ്രാർത്ഥിച്ച ശേഷമാണ് രാഹുൽ പാലക്കാട്ടേക്ക് തിരിച്ചത്.
കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ഷാഫി പറമ്പിൽ എംപി അടക്കമുള്ളവരും സ്വീകരിക്കാനുണ്ടായിരുന്നു.

സ്വീകരണത്തിനു ശേഷം റോഡ് ഷോയും അരങ്ങേറി. തുറന്ന ജീപ്പിലായിരുന്നു റോഡ് ഷോ. കോൺ​ഗ്രസ് നേതാവായിരുന്ന പി സരിൻ ഉന്നയിച്ച ആരോപണങ്ങൾക്കും വിവാദങ്ങൾക്കുമിടയിലായിരുന്നു വൈകീട്ടോടെ രാഹുൽ പാലക്കാട്ടെത്തിയത്.

രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത് ഉമ്മന്‍ ചാണ്ടിയില്‍ നിന്നാണെന്നും അദ്ദേഹത്തിന്റെ അനുഗ്രഹം എപ്പോഴുമുണ്ടാകുമെന്നും രാഹുല്‍ കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പ്രാർത്ഥിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിഞ്ഞാല്‍ ആദ്യം വരേണ്ടുന്ന സംഭാഷങ്ങളിലൊന്ന് സാറിന്റേതാണെന്നും അതുണ്ടാകാതിരിക്കുമ്പോള്‍ ആദ്യം എത്താന്‍ ആഗ്രഹിക്കുന്നത് ഇവിടെയാണെന്നും രാഹുല്‍ പറഞ്ഞു.

Leave a Reply

Your email address will not be published.