കേരള കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ  സംസ്ഥാന കൗൺസിൽ 19ന്

തിരൂർ: കേരളത്തിലെ സഹകരണ മേഖലയിൽ പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്നും വിരമിച്ച ജീവനക്കാരുടെ ഏക സംഘടനയായ കേരള കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ
25 -ാം സംസ്ഥാന കൗൺസിൽ ഒക്ടോബർ 19 ന് ശനിയാഴ്ച്ച തിരൂർ പൂങ്ങോട്ടുകുളം കരുണ ഓഡിറ്റോറിയത്തിൽ നടക്കും.

രാവിലെ 10 ന്കായിക – വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം എ പി അനിൽ കുമാർ എം.എൽ എ ഉദ്ഘാടനം ചെയ്യും.
എല്ലാ ജില്ലകളിൽ നിന്നുമായി 550 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.

തിരൂർ അർബ്ബൺ സഹകരണ ബാങ്ക് ചെയർമാൻ ഇ ജയൻ ചെയർമാനായും, എ അഹമ്മദ് കുട്ടി ജനറൽ കൺവീനറായും, കെ മണി ട്രഷററായും സ്വാഗതസംഘം പ്രവർത്തിക്കുന്നു.
സംസ്ഥാന സെക്രട്ടറി എം ഗോപാലകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം കെ ഗോപിനാഥൻ, ജനറൽ കൺവീനർ പി അഹമ്മദ് കുട്ടി,
പി കുഞ്ഞിമൂസ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Leave a Reply

Your email address will not be published.