തീരാനോവായി നവീൻ; നിറകണ്ണുകളോടെ അന്ത്യാഞ്ജലി

തീരാനോവായി നവീൻ; നിറകണ്ണുകളോടെ അന്ത്യാഞ്ജലി


പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന് വേദനയോടെ വിടചൊല്ലി ജന്മനാട്. മൃതദേഹം മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. മക്കളായ നിരുപമ, നിരഞ്ജന എന്നിവരുടെ ആവശ്യപ്രകാരം അവർ തന്നെയാണ് നവീനിന് അന്ത്യകർമങ്ങൾ ചെയ്‌തത്. സഹപ്രവർത്തകരും ബന്ധുക്കളും നാട്ടുകാരുമെല്ലാം നിറകണ്ണുകളോടെയാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. മന്ത്രി കെ രാജനും ബന്ധുക്കളും ചേർന്നാണ് മൃതദേഹം ചിതയിലേക്കെടുത്തത്.

വൻ ജനാവലിയാണ് നവീൻ ബാബുവിനെ അവസാനമായി ഒരു നോക്ക് കാണാൻ വീടിന് മുന്നിൽ കാത്തിരുന്നത്. ബന്ധുക്കൾക്കൊപ്പം സുഹൃത്തുക്കളും നാട്ടുകാരും നവീൻ ബാബുവിന്റെ വീട്ടിലേക്ക് ഒഴുകിയെത്തി.

പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് രാവിലെയാണ് വിലാപയാത്രയായി കളക്ടറേറ്റിലെത്തിച്ചത്. വികാരനിർഭരമായ യാത്രയയപ്പാണ് കളക്ടറേറ്റിൽ സഹപ്രവർത്തകർ നവീൻ ബാബുവിന് അവസാനമായി നൽകിയത്. പത്തനംതിട്ട മുൻ ജില്ലാ കളക്ടർ ദിവ്യ എസ്.അയ്യർ, മന്ത്രി വീണാ ജോർജ്, റവന്യൂ മന്ത്രി കെ രാജൻ എന്നിവരുൾപ്പെടെ നവീൻ ബാബുവിനെ അവസാനമായി കാണാനെത്തിയത് നിറകണ്ണുകളോടെയായിരുന്നു.

Leave a Reply

Your email address will not be published.