വയനാട് സത്യൻ മൊകേരി എൽഡിഎഫ് സ്ഥാനാർഥി

വയനാട് സത്യൻ മൊകേരി എൽഡിഎഫ് സ്ഥാനാർഥി



തിരുവനന്തപുരം: വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ സത്യൻ മൊകേരി എൽ.ഡി.എഫ്. സ്ഥാനാർഥി. സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആണ് സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

പ്രിയങ്ക ഗാന്ധിയെ നേരിടാൻ വനിത സ്ഥാനാര്‍ത്ഥി തന്നെ എത്തുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നെങ്കിലും വയനാട്ടിൽ മുമ്പ് മത്സരിച്ചിട്ടുള്ള സത്യൻ മോകേരിയെ തന്നെ നിയോഗിക്കാൻ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. വയനാട്ടിലെ സത്യൻ മോകേരിയുടെ ബന്ധങ്ങളും പ്രവര്‍ത്തനങ്ങളും തെരഞ്ഞെടുപ്പിൽ നേട്ടമാകുമെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി നേതൃത്വം. 
സത്യൻ മോകേരിയുടെയും ബിജിമോളുടെയും പേരുകളായിരുന്നു യോഗത്തിൽ ഉയര്‍ന്നുവന്നത്. സീനിയോറിറ്റിയും വയനാട്ടിലെ മുൻ സ്ഥാനാര്‍ഥിയായിരുന്നു എന്നുമാണ് സത്യൻ മൊകേരിക്ക് അനുകൂലമായത്. 2014ൽ വയനാട്ടിൽ മത്സരിച്ച സത്യൻ  മൊകേരി ഇരുപതിനായിരം വോട്ടിനാണ് പരാജയപ്പെട്ടത്. മൂന്നു തവണ എംഎല്‍എയുമായിരുന്നു. നിലവിൽ സിപിഐ ദേശീയ കൗണ്‍സിൽ അംഗമാണ്. 

Leave a Reply

Your email address will not be published.