മികച്ച ജെ സി ഐ വനിതാ പുരസ്‌കാര ജേതാവ്  കെ സി മുംതാസിന് സൗഹൃദ വേദി തിരൂരിന്റെ ആദരവ്

ലോകത്തിലെ പ്രമുഖ വ്യക്തിത്വ വികസന സംഘടനയായ ജെ സി ഐ യുടെ മേഖല 28 ന്റെ മികച്ച വനിതാ പ്രവർത്തകക്കുള്ളഈ വർഷത്തെ അവാർഡ് കരസ്ഥമാക്കിയ ജെ സി ഐ തിരുരിന്റെ ലേഡി ചെയർ പേഴ്സൺ മുംതാസ് കെ സി ക്ക് സൗഹൃദ വേദി ആദരവ് പരിപാടി സംഘടിപ്പിച്ചു.

തിരൂർ പോലീസ് ലൈനിൽ വെച്ച് നടന്ന പരിപാടിയിൽ സൗഹൃദ വേദി പ്രസിഡന്റ്‌ കെ പി ഒ റഹ്മത്തുള്ള അധ്യക്ഷത വഹിച്ചു. ഒരേ ഭൂമി ഒരേ ജീവൻ പദ്ധതിയുടെ സംസ്ഥാന പ്രസിഡന്റ്‌ നർഗീസ് ടീച്ചർ പരിപാടി ഉത്ഘാടനം ചെയ്തു.

വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഇടയിൽ മാതൃക ജീവിതം നയിക്കുന്ന മുംതാസിന്റെ മാനുഷിക മൂല്യങ്ങളെ മുറുകെ പിടിച്ചുകൊണ്ടുള്ള സാമൂഹിക പ്രവർത്തനങ്ങളാണ് ഈ അംഗീകാരത്തിന് അർഹയാക്കിയത്.

ഒരു സ്ത്രീയെന്ന നിലയിൽ തന്റെ സഹജീവികൾക്ക് താങ്ങും തണലുമായി താൻ ചെയ്ത പ്രവർത്തികൾ ഒരു അംഗീകാരത്തിനപ്പുറത്തേക് മറ്റു സ്ത്രീകൾക്കും പ്രചോദനമായി മാറട്ടെ എന്ന അർത്ഥത്തിലാണ് താൻ ഈ അംഗീകാരം എറ്റുവാങ്ങുന്നതെന്ന് മുംതാസ് പറഞ്ഞു.

ചടങ്ങിൽ കെ കെ റസാഖ് ഹാജി, ഷമീർ കളത്തിങ്ങൽ ഖാദർ കൈനിക്കര, മുസ്തഫ ഹാജി. കെ. സി., സുനിഷ , പ്രിയങ്ക, രജ്ന, എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.