മലപ്പുറം: കുരുകുലം വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച ഭാരതത്തിന്റെ പ്രാചീന സംസ്കാരങ്ങൾ ഇന്ന് നിലനിൽക്കെ, ഒരു സമൂഹത്തിന്റെ നന്മകൾ തേടിയുള്ള യാത്രക്ക്, മത വിദ്യാഭ്യാസം അനിവാര്യമായിരിക്കെ, ഈ സംവിധാനം തടയാനുള്ള നീക്കവുമായി, കേന്ദ്രത്തിന്റെ ബാലാവകാശ കമ്മീഷൻ മുതിരുന്നതിൽ, എംഎസ്എസ് മലപ്പുറം ജില്ലാ കമ്മിറ്റി ശക്തിയായി പ്രതിഷേധിച്ചു.

ജില്ലാ പ്രസിഡന്റ്‌ ഡോക്ടർ ഹസ്സൻ ബാബു അധ്യക്ഷൻ വഹിച്ചു. ചടങ്ങിൽ ജില്ലാ സെക്രട്ടറി കെ. വി. മുഹമ്മദ് കുട്ടി, സ്റ്റേറ്റ് സെക്രട്ടറി കെ. പി. ഫസലുദീൻ, ജില്ലാ ട്രഷർ അബ്ദുൽ കരീം എട്ടുവീട്ടിൽ ഷാഫി,ജില്ലാ വൈസ് പ്രസിഡന്റ്‌ ഇബ്രാഹിം ഹാജി, മുൻ സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ നിയാസ് പരപ്പനങ്ങാടി ജോയിന്റ് സെക്രട്ടറിമാരായ ബഷീർ, വി. പി. ബാബു താനൂർ പി ടി എസ്. മൂസ്സു തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.