ശബരിമലയിൽ സ്പോട്ട് ബുക്കിങ്ങ് വേണമെന്ന് എം.വി ഗോവിന്ദൻ

ശബരിമലയിൽ സ്പോട്ട് ബുക്കിങ്ങ് വേണമെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: ശബരിമലയിൽ സ്പോട്ട് ബുക്കിങ്ങ് വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നിലവിൽ 80000 ആണ് വെർച്വൽ ക്യൂവിൽ നിജപ്പെടുത്തിയിരിക്കുന്ന എണ്ണം. പതിനായിരമോ പതിനയ്യായിരമോ അല്ലാതെയും വേണ്ടി വരും. അല്ലെങ്കിൽ തിരക്കിലേക്കും സംഘർഷത്തിലേക്കും വഴിവെക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ഇത് വർ​ഗീയവാദികൾക്ക് മുതലെടുക്കാനുള്ള അവസരമാകുമെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം.
ശബരിമല ആരുടെയും കുത്തകയല്ല. നല്ലൊരു വിഭാ​ഗം സിപിഎമ്മുകാർ ശബരിമലയിൽ പോകുന്നുണ്ടെ’ന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു. ‘ശബരിമലയിലേക്ക് വരുന്ന മുഴുവന്‍ ഭക്തർക്കും കൃത്യമായ ക്രമീകരണത്തോടെ ദര്‍ശനം അനുവദിക്കണം. കൃത്യമായി സന്നിധിയിലേക്ക് പോകാനും സൗകര്യം ഉണ്ടാകണം. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ഒരു അഭിപ്രായ വ്യത്യാസവും ഇല്ല.’- അദ്ദേഹം കൂട്ടിച്ചേർത്തു. 

Leave a Reply

Your email address will not be published.