കോഴിക്കോട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; പരിക്കേറ്റ 4പേർ ഗുരുതരാവസ്ഥയിൽ


കോഴിക്കോട്:  അത്തോളിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു അപകടം, നിരവധി പേർക്ക് പരുക്ക്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം.

അത്തോളി കോളിയോട് താഴത്ത് ആണ് അപകടം.  അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കുറ്റ്യാടി ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ബസും കോഴിക്കോട് ഭാഗത്ത് നിന്നും അത്തോളിയിലേയ്ക്ക് പോകുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
പരിക്കേറ്റ നാല് പേർ ഗുരുതരാവസ്ഥയിലാണ്. 37 പേരാണ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്. പരിക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസമയത്ത് നൂറുകണക്കിന് യാത്രക്കാരുമായി ബസുകൾ സഞ്ചരിച്ചിരുന്നതായി പ്രദേശവാസികൾ പറയുന്നു.
എതിർദിശയിൽ വന്ന ബസുകളുടെ മുൻഭാഗം അപകടത്തിൽ തകർന്ന നിലയിലാണ്. രണ്ടു ബസുകളിലേയും ഡ്രൈവന്മാർക്ക് പരിക്കേറ്റിട്ടുണ്ട്. ഡ്രൈവർ സീറ്റിനുസമീപഭാഗം ഭൂരിഭാഗവും തകർന്നനിലയിലാണ്. അതുവഴിയാണ് ഡ്രൈവറെ പുറത്തെടുത്ത് രക്ഷാപ്രവർത്തനം നടത്തിയത് 

Leave a Reply

Your email address will not be published.