കേരള യൂത്ത് ഫ്രണ്ട് (എം)  നേതൃത്വ ക്യാമ്പ്

ചേലക്കര: കേരള യൂത്ത് ഫ്രണ്ട് (എം)ചേലക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നേതൃത്വ ക്യാമ്പ് സംഘടിപ്പിടിച്ചു. ക്യാമ്പ് കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡണ്ട് സിറിയക്ക് ചാഴിക്കാൻ ഉൽഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് (എം) നിയോജക മണ്ഡലം പ്രസിഡണ്ട് ബ്ലസി വിൻ എലിയാസ് അദ്ധ്യക്ഷത വഹിച്ചു.

കേരള കോൺഗ്രസ്സ് (എം) ജില്ലാ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ ഈ ചരത്ത് മുഖ്യ പ്രഭാഷണം നടത്തി. , ഷാജി ആനി ത്തോട്ടം പീറ്റർ പാവറട്ടി, ബിജു ആൻ്റണി, സജി ജോസഫ്, ടോമീസ്, ലീജിൻ ഫ്രാൻസിസ്, മുരളി വരവൂർ എന്നിവർ പ്രസംഗിച്ചു. വരാൻ പോകുന്ന ചേലക്കര ഉപതെരഞ്ഞടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാനുള്ള ക്രമികരണങ്ങൾ നടത്തുവാനും യോഗം തിരുമാനിച്ചു.

Leave a Reply

Your email address will not be published.