ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി മോഷണം

പത്തനംതിട്ട: ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി മോഷണം. പത്തനംതിട്ട വടശ്ശേരിക്കര തലച്ചിറ സ്വദേശികളായ പി. ഡി. രാജു (70), ഭാര്യ മറിയാമ്മ (68) എന്നിവരാണ് കവര്‍ച്ചക്കിരയായത്.സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുകളും ബാഗും ഉള്‍പ്പെടെയുള്ള വിലപിടിച്ച വസ്തുക്കളെല്ലാം കവര്‍ന്നു. കൊല്ലം – വിശാഖപട്ടണം എക്‌സ്പ്രസില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
ദമ്പതികള്‍ ബര്‍ത്തിന് അരികില്‍ വെച്ചിരുന്ന ഫ്‌ലാസ്‌കിലെ വെള്ളത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നോ എന്ന സംശയമാണ് ഉയരുന്നത്. വെളളം കുടിച്ചതിന് ശേഷം ബോധരഹിതരായി എന്നാണ് ദമ്പതികള്‍ പറയുന്നത്.

ഇവർ വെല്ലൂർ സിഎംസി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കാട്പാടി റെയിൽവെ പൊലീസിൽ പരാതി നൽകി. തമിഴ്നാട് ഹൊസൂറിൽ സ്ഥിരതാമസക്കാരായ ദമ്പതികൾ നാട്ടിൽ വന്നു മടങ്ങുമ്പോഴായിരുന്നു സംഭവം.

Leave a Reply

Your email address will not be published.