വീണയുടെ മൊഴിയെടുത്ത എസ്എഫ്ഐഒ നടപടി വെറും പ്രഹസനം: വി.ഡി. സതീശന്‍

വീണയുടെ മൊഴിയെടുത്ത എസ്എഫ്ഐഒ നടപടി വെറും പ്രഹസനം: വി.ഡി. സതീശന്‍

തിരുവനന്തപുരം: സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ വീണ വിജയന്റെ മൊഴി രേഖപ്പെടുത്തിയ എസ്.എഫ്.ഐ.ഒ നടപടി വെറും പ്രഹസനം മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സിപിഎം ബിജെപി ഒത്തുകളി തുടരുകയാണ്. ഇപ്പോള്‍ നടക്കുന്നത് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന നടക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.
എല്ലാം ഒത്തുകളിയാണ്. കേന്ദ്ര ഏജൻസികൾ ഒന്നും പിണറായിക്കെതിരെ കൃത്യമായി അന്വേഷിക്കാൻ  പോകുന്നില്ല.
ബാങ്ക് തട്ടിപ്പ് നടന്ന കരുവന്നൂരിലും ഇതു തന്നെയാണുണ്ടായത്. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ചാർജ് ഷീറ്റ് കൊടുത്തത് തന്നെ എത്ര വൈകിയാണെന്ന് നോക്കിയാൻ മനസിലാകും. ഇതെല്ലാം ഒത്ത് കളിയുടെ ഭാഗമാണ്. കൊടകര  കുഴൽപ്പണ കേസിലും മഞ്ചേശ്വരം കേസിലും സുരേന്ദ്രനെ രക്ഷിച്ചെടുത്തു. അതിന്റെ പ്രത്യുപകാരം സിപിഎമ്മിന് ലഭിക്കും. ഇത് വരെ നടന്ന എല്ലാ കേസിലും അന്വേഷണം പ്രഹസനം ആയിരുന്നു. അത് ഇനിയും ആവർത്തിക്കുമെന്നും സതീശൻ കുറ്റപ്പെടുത്തി.   

Leave a Reply

Your email address will not be published.