പൊലീസും മാധ്യമങ്ങളും പിന്തുടരുന്നു;  സിദ്ദിഖിന്റെ പരാതിയില്‍ അന്വേഷണം

പൊലീസും മാധ്യമങ്ങളും പിന്തുടരുന്നു;  സിദ്ദിഖിന്റെ പരാതിയില്‍ അന്വേഷണം

കൊച്ചി: മാധ്യമങ്ങള്‍ക്കും പൊലീസിനുമെതിരായ നടന്‍ സിദ്ദിഖിന്റെ പരാതിയില്‍ അന്വേഷണം. ഡിജിപിക്ക് നല്‍കിയ പരാതി കൊച്ചി സിറ്റി പൊലീസിന് കൈമാറി.

പൊലീസും മാധ്യമങ്ങളും തന്നെയും മകനെയും പിന്തുടരുന്നുവെന്നും തന്റെ നീക്കങ്ങള്‍ പൊലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നുവെന്നും സിദ്ദിഖിന്റെ പരാതിയില്‍ പറയുന്നു.

പൊലീസ് തൻ്റെ പിന്നാലെ യാത്ര ചെയ്ത് ഇക്കാര്യം മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നതായാണ് പരാതി. കൊച്ചി സിറ്റി ഷാഡോ പൊലീസിൻ്റെ വാഹനത്തിൻ്റെ നമ്പർ ഉൾപ്പെടെയാണ് പരാതി നൽകിയിരിക്കുന്നത്.

താൻ അഭിഭാഷകനെ കാണാൻ പോയത് പോലും മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് പൊലീസെന്നും പരാതിയിൽ പറയുന്നു. തന്നെയും മകനേയും മാധ്യമങ്ങളും പോലീസും യാത്ര ചെയ്യാൻ പോലും അനുവദിക്കുന്നില്ലെന്നും സിദ്ദിഖ് പരാതിയിൽ വ്യക്തമാക്കി. മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് അന്വേഷണം ആരംഭിച്ചു.


ബലാത്സംഗക്കേസില്‍ അടുത്തിടെയാണ് സിദ്ദിഖിന് സുപ്രീംകോടതിയില്‍ നിന്ന് ഇടക്കാല ജാമ്യം ലഭിച്ചത്. തുടര്‍ന്ന് എവിടെയ്‌ക്കെല്ലാം പോകുന്നു എന്നതടക്കം സിദ്ദിഖിന്റെ ഓരോ നീക്കവും പൊലീസ് നിരീക്ഷിച്ച് വരികയാണ്. കൊച്ചി ഷാഡോ പൊലീസിന്റെ വാഹനം തന്നെ പിന്തുടരുന്നുവെന്നാണ് സിദ്ദിഖിന്റെ പരാതിയില്‍ പറയുന്നത്. തന്നെ മാത്രമല്ല,

Leave a Reply

Your email address will not be published.