സാമൂഹ്യ മാധ്യമ ഭീകരതയെ കരുതിയിരിക്കുക: വഹ്ദത്തെ ഇസ്ലാമി

മലപ്പുറം: ആധുനിക സമൂഹം ആഗോള മാധ്യമ ഭീകരതയുടെ ഇരകളാണെന്നും നമ്മുടെ ചിന്തകളെയും തീരുമാനങ്ങളെയും സ്വാധീനിക്കുന്ന അൽഗൊരിതങ്ങൾ ഭയപ്പെടുത്തുന്നതാണെന്നും വഹ്ദത്തെ ഇസ്ലാമിയുടെ പഠന ക്യാമ്പിലെ മാധ്യമ സെമിനാർ അഭിപ്രായപ്പെട്ടു.

നമ്മുടെതായ എല്ലാ ഡാറ്റകളും നിരന്തരം ആഗോള ഭീമൻമാർ ചോർത്തുകയാണെന്നും നമ്മുടെതായ എല്ലാ തീരുമാനങ്ങളെയും അവർ സ്വാധീനിക്കുകയാണെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും സെമിനാർ ആവശ്യപ്പെട്ടു.. മുഷ്ത്താഖ് ഫലാഹി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു വഹ്ദത്തെ ഇസ്ലാമി കേന്ദ്ര കമ്മറ്റിയംഗമായ നഈം തോട്ടത്തിൽ ആധ്യക്ഷം വഹിച്ചു..

Leave a Reply

Your email address will not be published.