തിരുവനന്തപുരം: ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ പാചകവാതകം ചോർന്ന് പൊള്ളലേറ്റ മേൽശാന്തി മരിച്ചു. കിളിമാനൂർ പുതിയകാവ് ഭഗവതിക്ഷേത്ര മേൽശാന്തി ഇലങ്കമഠത്തിൽ ജയകുമാരൻ നമ്പൂതിരിയാണ് മരിച്ചത്. ഒക്ടോബർ ഒന്നിന് വൈകീട്ട് 6.15നാണ് അപകടം ഉണ്ടായത്.
ക്ഷേത്രത്തിൽ നിവേദ്യം തയ്യാറാക്കുന്ന സിലിണ്ടറിൽനിന്ന് പാചകവാതകം ചോരുകയായിരുന്നു. ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നിവേദ്യം ഒരുക്കി പുറത്തിറങ്ങിയ ശേഷം പാചകവാതകം ചോരുന്നതറിയാതെ വിളക്കുമായി അകത്ത് കയറിയപ്പോഴാണ് അപകടം.
തീപിടിത്തത്തില്‍ ജയകുമാരന്‍ നമ്പൂതിരിക്ക് സാരമായി പൊള്ളലേറ്റിരുന്നു. ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിയിരിക്കെയാണ് അന്ത്യം.

Leave a Reply