എസ്ഡിപിഐ ജനജാഗ്രതാ കാംപയിൻ:  പദയാത്ര സംഘടിപ്പിക്കും

പൊന്നാനി : പിണറായി പോലീസ് ആർഎസ്എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു എന്ന തലക്കെട്ടിൽ സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 25 വരെ സംസ്ഥാന വ്യാപകമായി എസ്ഡിപിഐ സംഘടിപ്പിക്കുന്ന ജന ജാഗ്രത ക്യാമ്പയിനിന്റെ ഭാഗമായി പൊന്നാനി മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിക്കുന്ന പദ യാത്ര ഒക്ടോബർ 11 ന് വെള്ളിയാഴ്ച പൊന്നാനിയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

മുനിസിപ്പൽ പ്രസിഡണ്ട് പി പി സക്കീർ നയിക്കുന്ന പദ യാത്ര ഉച്ചക്ക് ശേഷം മൂന്നിന് ബിയ്യം സെന്ററിൽ നിന്ന് തുടങ്ങി ചന്തപ്പടിയിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനം ജില്ലാ സമിതിയംഗം ഫത്താഹ് പൊന്നാനി ഉദ്ഘാടനം ചെയ്യും പരിപാടിയുടെ പ്രചരങ്ങളുടെ ഭാഗമായി വാഹന ജാഥ, കോർണർ യോഗങ്ങൾ ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിക്കും

അധോലോകത്തെ പോലും വെല്ലുന്ന തരത്തിൽ സ്വർണക്കള്ളക്കടത്ത്, കൊലപാതകങ്ങൾ, ബലാൽസംഗം, തൃശ്ശൂർ പൂരം കലക്കൽ, മരം മുറിച്ചുകടത്തിൽ തുടങ്ങിയ അവിശ്വസനീയമായ അക്രമ പ്രവർത്തനങ്ങളാണ് ഉന്നത പോലീസ് നേതൃത്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്നും അല്ലാത്തപക്ഷം പിണറായി സർക്കാർ രാജിവെച്ചു ഒഴിഞ്ഞു പോകണം.
എഡിജിപി ക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും ചുമതലയിൽ നിന്ന് മാറ്റി നിർത്തി അന്വേഷിക്കാൻ മുഖ്യമന്ത്രി തയ്യാറാവുന്നില്ല.

ആർഎസ്എസ് ഉന്നത നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ എഡിജിപി എം ആർ അജിത് കുമാറിനെ താങ്ങി നിർത്തുന്നത് ആർഎസ്എസിനെ പ്രീതിപ്പെടുത്താനാണ്.
പിണറായിയും പാർട്ടിയും അകപ്പെട്ട പ്രതിസന്ധി മറികടക്കാൻ കേരളത്തിൻ്റെ മത നിരപേക്ഷതയെയും ഭാവിയെയും ബലികൊടുക്കുന്ന ദുരവസ്ഥക്കാണ് സാക്ഷ്യം വഹിക്കുന്നത്. മുസ്ലിം ലീഗിന് ഏറെ വോട്ട് ബാങ്കുള്ള മലപ്പുറം ജില്ലക്കെതിരെ പോലീസിൻ്റെ ആസൂത്രിത നീക്കങ്ങൾ ഉണ്ടായിട്ടും ലീഗ് നേതൃത്വം സമര രംഗത്ത് വരാത്തത് ദുരൂഹമാണ്. ലീഗും കോൺഗ്രസും സി പി എമ്മും ബിജെപിയും ഉൾപ്പെടെയുള്ളവരുടെ ഒത്തുതീർപ്പ് രാഷ്ട്രീയമാണ് കേരളത്തിൽ നടക്കുന്നത്.
ഇത്തരമൊരു സാഹചര്യത്തിലാണ് പാർട്ടി വിപുലമായ കാമ്പയിൻ നടത്തുന്നത്.


വാർത്ത സമ്മേളനത്തിൽ പി. പി സക്കീർ, മുനിസിപ്പൽ പ്രസിഡന്റ്‌, പി പി സക്കീർ സെക്രട്ടറി എം .മുത്തലിബ് മുനിസിപ്പൽ കമ്മിറ്റി അംഗങ്ങളായ കുഞ്ഞൻ ബാവ മാസ്റ്റർ. കെ ബിലാൽ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.