തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയിലേക്ക്. ബുധനാഴ്ച വൈകിട്ട് 4ന് തിരുവനന്തപുരം ഈശ്വര വിലാസത്തിലുള്ള വീട്ടില്‍ വച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനില്‍നിന്ന് ശ്രീലേഖ പാർട്ടി അംഗത്വം സ്വീകരിച്ചു. ശ്രീലേഖയെ ഷാള്‍ അണിയിച്ച ശേഷം ബൊക്കെയും താമരപ്പൂവും നല്‍കി. തുടര്‍ന്ന് മധുരപലഹാരം വിതരണം ചെയ്തു.
പൊലീസില്‍ സ്ത്രീകളുടെ ശാക്തീകരണത്തിനു വേണ്ടി വിപ്ലവകരമായ തീരുമാനങ്ങൾ എടുത്ത ധീര വനിതയാണ് ശ്രീലേഘയെന്ന് കെ. സുരേന്ദ്രൻ. ശക്തി ഉപാസകരുടെ ഉത്സവമായ നവരാത്രി കാലത്ത് ഒരു ധീരവനിതയ്ക്ക് അംഗത്വം കൊടുക്കാന്‍ കഴിഞ്ഞത് അഭിമാന മുഹൂർത്തമാണിത് എന്നും അദ്ദേഹം .
വെറും മൂന്നാഴ്ചത്തെ ആലോചനയ്ക്കു ശേഷമാണ് ബിജെപിയിൽ ചേരുന്നതെന്ന് ആർ.ശ്രീലേഖ പ്രതികരിച്ചു. നരേന്ദ്രമോദിയുടെ പ്രഭാവം തന്നെയാണ് ഇതിന് കാരണം എന്നും അവർ കൂട്ടിച്ചേർത്തു.
കേരള കേഡറിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസറാണ് ശ്രീലേഖ.
രണ്ട് വര്‍ഷം മുന്‍പ് ഫയര്‍ ഫോഴ്‌സ് മേധാവിയായിരിക്കെയാണ് ശ്രീലേഖ വിരമിച്ചത്. നേരത്തെ ഡിജിപി ആയിരുന്ന ടിപി സെന്‍കുമാറും ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു.
Leave a Reply