ലഹരിക്കേസ് : താരങ്ങളെ ഹോട്ടലിൽ  എത്തിച്ചെന്ന് കരുതുന്ന ആൾ പിടിയിൽ

ലഹരിക്കേസ് : താരങ്ങളെ ഹോട്ടലിൽ എത്തിച്ചെന്ന് കരുതുന്ന ആൾ പിടിയിൽ

കൊച്ചി: പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയെയും ഹോട്ടലില്‍ എത്തിചെന്ന് കരുതുന്ന ആൾ പൊലീസ് കസ്റ്റഡിയില്‍. എളമക്കര സ്വദേശി ബിനു ജോസഫാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. എന്നാൽ കേസിലെ മുഖ്യപ്രതി എന്നു കരുതുന്ന ഓം പ്രകാശിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. കൊക്കെയ്ന്‍ ഉപയോഗിച്ചതായി തെളിയിക്കാനാകാത്തതിനെ തുടര്‍ന്നാണ് എറണാകുളം മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഓം പ്രകാശിനൊപ്പം അറസ്റ്റിലായ ഷിഹാസിനും ജാമ്യം ലഭിച്ചിട്ടുണ്ട്.


മയക്കുമരുന്ന് കച്ചവടുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായ ഗുണ്ടാ നേതാവ് ഓം പ്രകാശുമായി സിനിമാ താരങ്ങൾക്കും ബന്ധമുണ്ടെന്നു ഇന്നു കണ്ടെത്തിയിരുന്നു.

റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന മുഴുവന്‍ പേരെയും ചോദ്യം ചെയ്യുമെന്നും കേസ് വിശദമായി അന്വേഷിക്കുമെന്നും കൊച്ചി ഡിസിപി എസ് സുദര്‍ശന്‍ അറിയിച്ചിട്ടുണ്ട്. പ്രതികളുടെ രക്തസാംപിള്‍ ഉള്‍പ്പെടെ പരിശോധിക്കും. കൊച്ചിയില്‍ നടന്ന ഡിജെ പാര്‍ട്ടിയെ കുറിച്ചും അന്വേഷണം നടത്തും. പിടിച്ചെടുത്ത ലഹരിവസ്തുക്കള്‍ വിശദ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും ഡിസിപി അറിയിച്ചു.

പൊലീസ് നിരീക്ഷണം ഉണ്ടെന്ന് മനസിലാക്കിയ ഓം പ്രകാശ് സ്വന്തം പേരിലായിരുന്നില്ല റൂമുകള്‍ ബുക്ക് ചെയ്തത്. മൂന്ന് റൂമുകളായിരുന്നു ഇവര്‍ ബുക്ക് ചെയ്തത്. ബോബി ചലപതി എന്നയാളാണ് ഇവര്‍ക്കായി റൂമുകള്‍ ബുക്ക് ചെയ്തത്. ഇയാളെ കുറിച്ചും അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published.