ചേലക്കര: പങ്ങാരപ്പിള്ളിയുടെ വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച പങ്ങാരപ്പിള്ളി സെൻ്റ് ജോസഫ്സ് ഹൈസ്കൂളിലെ പ്രഥമ പ്രധാന അധ്യാപകനായിരുന്ന ഫാദർ പോൾ പുല്ലന്റെ സ്മരണ നിലനിർത്തുന്നതിനായി രൂപീകരിച്ച സ്മാരക ട്രസ്റ്റിന്റെ ഉദ്ഘാടനവും , അനുസ്മരണ യോഗവും , പൂർവ്വ വിദ്യാർത്ഥി സംഗമവും 13 ന് ഞായറാഴ്ച നടക്കും. പങ്ങാരപ്പിള്ളി സെന്റ് ജോസഫ്സ് സ്കൂളിൽ ഉച്ചയ്ക്ക് 3.30 ന് നടക്കുന്ന അനുസ്മരണ സമ്മേളനം കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ജോയ് വൈദ്യക്കാരൻ സിഎംഐ അധ്യക്ഷത വഹിക്കും. അക്കാദമിക് ചെയറിന്റെ ഉദ്ഘാടനം എച്ച്.എം. ബീന മാത്യു നിർവ്വഹിക്കും. പൂർവ്വ വിദ്യാർത്ഥിയും , കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റു കൂടിയായ കെ.യു. പ്രദീപ് ലോഗോ പ്രകാശനം ചെയ്യും.
പൂർവ്വകാല അധ്യാപകരും ചടങ്ങിൽ പങ്കെടുക്കും. ബാച്ച് തിരിച്ചുള്ള പൂർവ്വ വിദ്യാർത്ഥി സംഗമവും നടക്കും. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പൂർവ്വ വിദ്യാർത്ഥികൾ ഫാദർ പോൾ പുല്ലനെ അനുസ്മരിക്കുമെന്ന് സംഘാടകസമിതി ചെയർമാൻ പി.എസ്.സുബ്രഹ്മണ്യൻ, എം.എം. അബ്ബാസ്, അഗസ്റ്റിൻ, സുരേഷ് ആന്റണി, സിന്ധു സുകുമാരൻ , ശ്രീനാഥ് ശിവ എന്നിവർ പത്രസമ്മേളനത്തിലറിയിച്ചു.
FlashNews:
കെ ബാബു എം എൽ എ യ്ക്ക് പ്രസ്ക്ലബിന്റെ ആദരം
പൊതു തെരഞ്ഞെടുപ്പ് മാതൃകയിൽ മദ്രസയിൽ മദ്രസ ലീഡർ തെരഞ്ഞെടുപ്പ് നടന്നു
പ്രസവത്തിൽ അമ്മയും കുഞ്ഞുംമരിച്ചു
പാമ്പുകടിയേറ്റുള്ള മരണം;ആരോഗ്യവകുപ്പ് ജാഗ്രത പുലർത്തണം: സിബി തോട്ടുപുറം
ആസ്റ്റർ മിംസ് കോട്ടക്കലിന് സിക്സ് സിഗ്മ ദേശീയ പുരസ്കാരം
സംസ്ഥാനത്ത് നാളെ ഹർത്താലിന് ആഹ്വാനം
ഹജ്ജ് ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ചേരുരാൽ സ്ക്കൂൾ കെ.എസ്.ടി.യു യാത്രയപ്പ് സമ്മേളനവും ഉപഹാര സമർപ്പണവും
വാൽപാറ ദുരന്തം: സർക്കാർ അവഗണന നീതീകരിക്കാനാവില്ല
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
മിശ്ക്കാത്ത് ഖുർആൻ അക്കാദമി രക്ഷാകർതൃ സംഗമവും അവാർഡ് ദാനവും
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
നെറ്റ്വ റെസിഡൻസിൻ്റെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി
മുൻവിധികൾ ഒഴിവാക്കി അക്യുപങ്ചറിനെ സ്വീകരിക്കുക
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ രാത്രിയിൽ കത്തി നശിച്ചു
വഴിയും മിഴിയും പുസ്തക വിതരണ സംസ്ഥാന തല ഉദ്ഘാടനം മെയ്10-ന്
ഫേസ് ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍: sdpi നിയമനടപടി സ്വീകരിക്കും
സി.പി.എമ്മും മുസ്ലിംലീഗും ആയുധം താഴെ വെക്കണം
പ്രാദേശികം
Leave a Reply