മഞ്ചേശ്വരം തെരഞ്ഞെടുപ്പു കോഴക്കേസ്: കെ. സുരേന്ദ്രനെ  കുറ്റവിമുക്തനാക്കി

മഞ്ചേശ്വരം തെരഞ്ഞെടുപ്പു കോഴക്കേസ്: കെ. സുരേന്ദ്രനെ  കുറ്റവിമുക്തനാക്കി


കാസര്‍ഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പു കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി. കെ. സുരേന്ദ്രന്‍ നല്‍കിയ വിടുതല്‍ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് കാസര്‍ക്കോട് ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ്.

സുരേന്ദ്രൻ അടക്കം കേസിൽ പ്രതികളായ മുഴുവൻ ബിജെപി നേതാക്കളുടെയും വിടുതർ ഹർജി കോടതി അംഗീകരിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയ്ക്ക് മത്സരത്തില്‍നിന്നു പിന്‍മാറുന്നതിന് രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും കോഴയായി നല്‍കിയെന്നായിരുന്നു കേസ്.

കേസ് കഴിഞ്ഞ തിങ്കളാഴ്ച ജില്ലാ സെഷൻസ് കോടതി കേസ് പരിഗണിച്ച ശേ വിധിപറയാൻ മാറ്റുകയായിരുന്നു. കേസ് നിലനിൽക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

Leave a Reply

Your email address will not be published.