സബ് ജില്ലാ ശാസ്ത്രോത്സവം : ലോഗോ പ്രകാശനം ചെയ്തു

ലോഗോ

തിരുനാവായ നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന തിരൂർ സബ്ജില്ലാ ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രകാശന കർമ്മം പഞ്ചായത്ത് വൈസ് പ്രസിഡൻറ് മുസ്തഫ നിർവഹിച്ചു. പിടിഎ പ്രസിഡൻറ് സുബ്രഹ്മണ്യൻ അധ്യക്ഷനായിരുന്നു. തിരുനാവായ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നാസർ ആയപള്ളി, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ സോളമൻ, എച്ച് എം ഫോറം കൺവീനർ ഫൈസൽ , എച്ച് എം ഫോറം ട്രഷറർ ഷുക്കൂർ , ശാസ്ത്രമേള കോഡിനേറ്റർ പ്രവീൺ കുമാർ പി.എം, പബ്ലിസിറ്റി കമ്മിറ്റി പ്രതിനിധി ഡോ. പ്രവീൺ എ.സി., സിരാജ് പറമ്പിൽ, നവീന്‍ , ഗിരീഷ് , ഫാൻസി സൈമൺ , ദീപക് , ബൃന്ദ , സ്റ്റീഫൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

പ്രിൻസിപ്പൽ ജിജോ ജോസ് സ്വാഗതവും ഹെഡ്മിസ്ട്രസ് ദീപ എം സി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.