വയനാട്∙ മലപ്പുറത്തെക്കുറിച്ചുള്ള പരാമര്‍ശം മുഖ്യമന്ത്രി പിണറായി വിജയൻ എഴുതി കൊടുത്തത് തന്നെയെന്ന് കെ പി സി സി അധ്യക്ഷൻ കെ. സുധാകരൻ. പിആർ ഏജൻസിയെ കുറ്റപ്പെടുത്തുന്നത് ശുദ്ധ തട്ടിപ്പാണെന്നും ദ ഹിന്ദുവിൽ വന്ന പരാമർശങ്ങളെല്ലാം അദ്ദേഹം തന്നെ എഴുതികൊടുത്തതാണെന്നും സുധാകരൻ ആരോപിച്ചു. പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്ക്കാന് ചങ്കുറ്റവും നട്ടെല്ലുമില്ലാത്ത മുഖ്യമന്ത്രിയാണ് പിണറായിയെന്നും സുധാകരന്.
ബിജെപിയുമായി 1970 മുതൽ ബന്ധം പുലർത്തുന്ന നേതാവാണ് പിണറായി. അതിന്റെ നേട്ടങ്ങൾ സാമ്പത്തികമായും അല്ലാതെയുമെല്ലാം പിണറായി അനുഭവിക്കുന്നുണ്ടെന്നും സുധാകരൻ ആരോപിച്ചു.
പി ശശിയെ കുറിച്ച് പി.വി അൻവർ നടത്തിയ പരാമർശങ്ങൾ സത്യമാവാനാണ് സാധ്യത. പി. ശശിയെ കണ്ണൂരുകാർക്ക് അറിയില്ലേ. ശശിയെ പാർട്ടി എന്തിനാണ് സസ്പെന്റ് ചെയ്തത്. രണ്ട് പെൺകുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്ന് സസ്പെന്റ് ചെയ്തത്. എന്നിട്ട് അദ്ദേഹം തിരിച്ചുവന്നപ്പോൾ ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരുത്തിയെങ്കിൽ മുഖ്യമന്ത്രിക്ക് തലക്ക് വെളിവില്ലാത്തത് കൊണ്ടാണെന്നും കെ സുധാകരൻ ആരോപിച്ചു.
Leave a Reply