നെറ്റ് വ റസിഡൻസ് ശുചീകരണം നടത്തി

നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ തൃക്കണ്ടിയൂർ ഓൾഡ് പോസ്റ്റ് ഓഫീസ് റോഡ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

ക്ലീൻനാക്കാം കളറാക്കാം എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് നടന്ന ശുചീകരണ പ്രവർത്തനങ്ങൾ റസിഡൻ്റസ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ അബ്ദുൽ റസാഖ് ഹാജി ഉദ്ഘാടനം നിർവഹിച്ചു.

നെറ്റ്‌വ പ്രസിഡൻ്റ്
എം.പി സുരേഷ്, സെക്രട്ടറി കെ.പി നസീബ് മാസ്റ്റർ
കെ.കെ അബ്ദുൽ റഷീദ്, ഇ.വി കുത്തുബുദ്ധീൻ, വി ഷമീർ ബാബു, കെ.എം അഷറഫ്, എം മമ്മികുട്ടി, വി.പി ശശികുമാർ, കെ കരുണകുമാർ, തറമ്മൽ കുഞ്ഞാവ, എം.പി രവീന്ദ്രൻ , സതീദേവി കുളങ്ങര എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published.