കണ്ണൂർ: കെൽട്രോണിനെ കാലോചിതമായി നവീകരിക്കാനായി 395 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ ഇലക്‌ട്രോണിക്‌സ് വ്യവസായങ്ങളുടെ ഹബ് ആക്കുന്നതിൽ സുപ്രധാനമായ പങ്ക് വഹിക്കാൻ കെൽട്രോണിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കല്ല്യാശ്ശേരിയിലെ കണ്ണൂർ കെൽട്രോൺ കോംപണന്റ് കോപ്ലക്‌സ് ലിമിറ്റഡിൽ (കെസിസിഎൽ) ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉത്പാദന കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രോണിക്‌സ് പ്രൊഡക്ഷൻ കമ്പനിയായ കെൽട്രോൺ തന്നെയാണ് ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ കപ്പാസിറ്റർ ഉത്പാദന കേന്ദ്രം തുടങ്ങുന്നതെന്നത് എല്ലാവർക്കും അഭിമാനിക്കാവുന്ന കാര്യമാണെന്നും മുഖ്യമന്ത്രി.
ആദ്യത്തെ ഡിജിറ്റൽ സൂപ്പർ കപ്പാസിറ്റർ നിർമ്മാണ പദ്ധതിയിൽ കെൽട്രോണുമായി സഹകരിച്ച ഐഎസ്ആർഒക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു.
42 കോടി രൂപ ചെലവഴിച്ചാണ് സൂപ്പർ കപ്പാസിറ്റർ നിർമ്മാണ കേന്ദ്രം ആരംഭിക്കുന്നത്.
നമ്മുടെ നാടിനെ ഇലക്ട്രോണിക്‌സ് വ്യവസായങ്ങളുടെ ഹബ് ആക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിന് നിലവിലുള്ള ഉത്പാദന ശേഷി വിപുലീകരിക്കണം. ഉത്പാദന ഉപാധികൾ നവീകരിക്കണം. അതിനെല്ലാം സഹായകമാവും വിധത്തിൽ ആയിരം കോടിയുടെ അധിക നിക്ഷേപം ഇലക്‌ട്രോണിക്‌സ് മേഖലയിൽ നടത്താനാണ് ഉദ്ദേശിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കെൽട്രോണിന്റെ കരകുളം യൂനിറ്റിനെ പവർ ഇലക്‌ട്രോണിക്‌സിന്റെ ഭാഗമാക്കാനുള്ള പദ്ധതി നടപ്പാക്കുകയാണ്. കേരളത്തെ ഇലക്‌ട്രോണിക് ഹബാക്കി മാറ്റുന്നതിന്റെ ഭാഗമായി ദേശീയപാതകളെ ബന്ധിപ്പിച്ച് ഐടി കൊറിഡോർ ഒരുക്കുന്നതിന് നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ആമ്പല്ലൂരിൽ ഇലക്‌ട്രോണിക്‌സ് ഹാർഡ്‌വെയർ മാനുഫാക്ചറിംഗ് പാർക്ക് സ്ഥാപിക്കുകയാണ്. കേരളത്തിൽ നിലവിലുള്ള ഇലക്‌ട്രോണിക്‌സ് മാനുഫാക്ചറിംഗ് കമ്പനികൾക്ക് സഹായകമാവും വിധം ഇലക്‌ട്രോണിക്‌സ് കോംപണൻറ്‌സ് ഇക്കോസിസ്റ്റം രൂപീകരിക്കാനും ഉദ്ദേശിക്കുന്നു. ഇതിനായി ചെറുകിട മാനുഫാക്ചറിംഗ് ക്ലസ്റ്ററും ടെസ്റ്റിംഗ് സൗകര്യവും ലാബുകളും ടൂൾ റൂമുകളും ഒരുക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെസിസിഎൽ സൂപ്പർ കപ്പാസിറ്റർ നിർമ്മാണ പ്ലാന്റിന്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ച ശേഷം മുഖ്യമന്ത്രി പ്ലാൻറിന്റെ പ്രവർത്തനം നോക്കികണ്ടു.
ഉദ്ഘാടന ചടങ്ങിൽ വ്യവസായ, നിയമ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ചു. കെൽട്രോൺ ചെയർമാൻ എൻ. നാരായണ മൂർത്തി പദ്ധതി വിശദീകരിച്ചു. മുൻ മന്ത്രി ഇ പി ജയരാജൻ വിശിഷ്ടാതിഥിയായി. എം വിജിൻ എം എൽ എ, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കെസിസിഎൽ എം ഡി കെ ജി കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.
FlashNews:
ശ്രീജ പി വിയെ അറബിക് ടീച്ചേഴ്സ് കോംപ്ലക്സ് ഉപഹാരം നൽകി ആദരിച്ചു
ട്രൈൻ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം പരപ്പനങ്ങാടി സ്വദേശിയെ പിടികൂടി
വിദൂര പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് സിവിൽ സർവ്വീസ് പരീക്ഷയിൽ തിളക്കം
മംഗലം കരിയർ മിഷൻ 2026” മെഗാ തൊഴിൽ മേള ഉദ്ഘാടനം ചെയ്തു
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)

കെൽട്രോൺ നവീകരണത്തിനായി 395 കോടിയുടെ മാസ്റ്റർ പ്ലാൻ: മുഖ്യമന്ത്രി
Article details
Likes:
Author:
Date:
October 1, 2024October 1, 2024
Categories:
Leave a Reply