ടർഫിൽ ഫുട്ബോൾ കളിക്കിടെ കുഴഞ്ഞുവീണു 49 കാരൻ മരിച്ചു

നന്നമ്പ്ര: ഫുട്ബോൾ കളിക്കിടെ കുഴഞ്ഞുവീണു മരിച്ചു. നന്നമ്പ്ര കുണ്ടൂർ വടക്കേ അങ്ങാടി സ്വദേശി തിലായിൽ പോക്കരിന്റെ മകൻ ഹമീദ് (49) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിക്ക് ചെറുമുക്ക് ടർഫിൽ വെച്ചാണ് സംഭവം.

ചെറുമുക്ക് mec7 ഹെൽത്ത് ക്ലബിൽ യോഗക്കു ശേഷം മുതിർന്നവരുടെ ഫുട്ബോൾ കളിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ സി പി ആർ നൽകി ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ഖബറടക്കം ഇന്ന് രാത്രി 8 ന് കുണ്ടൂർ ജുമാ മസ്‌ജിദിൽ. ഭാര്യ: സുദിനത്ത് മക്കൾ: മുബഷിറ, റിൻഷ, സൻഹ. മരുമകൻ: സ്വലാഹുദ്ധീൻ.

Leave a Reply

Your email address will not be published.