മില്‍മ ഷോപ്പി-മില്‍മ പാര്‍ലര്‍ വായ്പ പദ്ധതി

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പൊതുമേഖലയിലെ സഹകരണ സ്ഥാപനമായ മില്‍മയുമായി സംയോജിച്ച് മികച്ച സംരംഭകര്‍ക്ക് മില്‍മ ഷോപ്പി-മില്‍മ പാര്‍ലര്‍ ആരംഭിക്കുന്നതിനായി വായ്പ നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്തംബര്‍ 12 രാവിലെ 9 ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു നിര്‍വ്വഹിക്കും. കോടാലി കണ്ണൂക്കാടന്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ നടക്കുന്ന ചടങ്ങില്‍ കെ.കെ രാമചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത് മുഖ്യാതിഥിയാകും. കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ യു.ആര്‍ പ്രദീപ്, മാനേജിംഗ് ഡയറക്ടര്‍ വി.പി സുബ്രഹ്മണ്യന്‍, ജനപ്രതിനിധികള്‍, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published.