സുജിത് ദാസിന്റെ കാലത്തെ അധിക കേസുകളിൽ പുനരന്വേഷണം വേണം

.

വ്യാജ പ്രചാരണങ്ങൾ നിരത്തി മലപ്പുറം ജില്ലയെ അപകീർത്തി പെടുത്താൻ കാലങ്ങളായി സംഘ പരിവാർ നടത്തുന്ന ശ്രമങ്ങൾക്ക് സഹായകരമായ രീതിയിൽ ജില്ലയിൽ കുറ്റകൃത്യങ്ങൾ പെരുകുന്നു എന്ന് വരുത്തി തീർക്കാൻ മുൻ ജില്ലാ പോലീസ് സൂപ്രണ്ട് എസ്. സുജിത് ദാസ് ശ്രമിച്ചിരുന്നതായും, സുജിത് ദാസ് ജില്ലയിൽ എസ് പിയായി ചാർജെടുത്ത 2021 മുതലുള്ള മുഴുവൻ സുമോട്ടോ കേസുകളും പുനരന്വേഷിക്കണമെന്നും നാഷണൽ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി കെ എസ്. മുജീബ് ഹസ്സൻ മുഖ്യമന്ത്രിക്കും ഡി ജി പിക്കുമയച്ച പരാതിയിൽ ആവശ്യപ്പെട്ടു.

പോലീസ് സ്വമേധയാ എടുക്കുന്ന സുമോട്ടോ കേസുകൾ പെരുപ്പിച്ച് കാട്ടിയായിരുന്നു കേസുകളുടെ എണ്ണം കൂട്ടിയിരുന്നത്. 2020 വരെ അയ്യായിരത്തിൽ താഴെ ഉണ്ടായിരുന്ന ജില്ലയിലെ സുമോട്ടോ കേസുകൾ 2021ൽ 13000വും, 2022ൽ 19000വും, 2023ൽ 32000വും ആയി ഉയർന്നത് “ഞെട്ടിപ്പിക്കുന്ന” ഗൂഡാലോചനയുടെ ഭാഗമാണ്. പിഴ നൽകി പോകാവുന്ന ചെറിയ കേസുകൾ പോലും എഫ് ഐ ആർ. രജിസ്റ്റർ ചെയ്തും ഒരു കേസിൽ പിടിക്കപ്പെടുന്ന 10 പേരെ രണ്ടു വീതം ആളുകളാക്കി 5 എഫ് ഐ ആർ. രജിസ്റ്റർ ചെയ്തും കേസുകൾ എണ്ണം കൂട്ടിയതായി പരാതിയുണ്ടെന്നും ഇതിനായി സുജിത് ദാസിന്റെ വിശ്വസ്തർ പല പോലീസ് സ്റ്റേഷനുകളിലും ഉണ്ടായിരുന്നതായും മുജീബ് ഹസ്സൻ പരാതിയിൽ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published.