കൊടുവള്ളി: ദേശീയപാത മണ്ണിൽ കടവിൽ പ്രദേശത്ത് അടച്ചിട്ട വീട്ടിൽ മോഷണം. പണവും സ്വർണവും കവർന്നതായി വീട്ടുകാർ. ഒറ്റക്കാംതൊടുകയിൽ ഒ. ടി. അബ്ദുൽ ഗഫൂർ സമീപവാസിയായ ഒ. ടി. നുശൂർ എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. രണ്ട് വീടുകളുടെയും മുൻ വശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. ഗഫൂറിന്റെ കിടപ്പ് മുറിയിലെ അലമാരയിൽ സൂക്ഷിച്ച ഒരു ലക്ഷം രൂപയും ഒരു സ്വർണ്ണ കോയിൻ അടക്കം അഞ്ച് പവൻ സ്വർണ്ണാഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. നുശൂറിന്റെവീട്ടിലെകിടപ്പ് മുറിയിലെ അലമാറയിൽ ബാഗിലായി സൂക്ഷിച്ച 25000 രൂപയുമാണ് നഷ്ടപെട്ടത്. സെപ്തംബർ ഒന്നിന് ഇരുവരുടേയും കുടുംബങ്ങൾ വീട് അടച്ച് ഉംറ നിർവഹിക്കാനായി പോയതായിരുന്നു. പോലീസിൽ പരാതി നൽകി. എസ്.എച്ച്.ഒ അഭിലാഷിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
FlashNews:
കെ ബാബു എം എൽ എ യ്ക്ക് പ്രസ്ക്ലബിന്റെ ആദരം
പൊതു തെരഞ്ഞെടുപ്പ് മാതൃകയിൽ മദ്രസയിൽ മദ്രസ ലീഡർ തെരഞ്ഞെടുപ്പ് നടന്നു
പ്രസവത്തിൽ അമ്മയും കുഞ്ഞുംമരിച്ചു
പാമ്പുകടിയേറ്റുള്ള മരണം;ആരോഗ്യവകുപ്പ് ജാഗ്രത പുലർത്തണം: സിബി തോട്ടുപുറം
ആസ്റ്റർ മിംസ് കോട്ടക്കലിന് സിക്സ് സിഗ്മ ദേശീയ പുരസ്കാരം
സംസ്ഥാനത്ത് നാളെ ഹർത്താലിന് ആഹ്വാനം
ഹജ്ജ് ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ചേരുരാൽ സ്ക്കൂൾ കെ.എസ്.ടി.യു യാത്രയപ്പ് സമ്മേളനവും ഉപഹാര സമർപ്പണവും
വാൽപാറ ദുരന്തം: സർക്കാർ അവഗണന നീതീകരിക്കാനാവില്ല
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
മിശ്ക്കാത്ത് ഖുർആൻ അക്കാദമി രക്ഷാകർതൃ സംഗമവും അവാർഡ് ദാനവും
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
നെറ്റ്വ റെസിഡൻസിൻ്റെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി
മുൻവിധികൾ ഒഴിവാക്കി അക്യുപങ്ചറിനെ സ്വീകരിക്കുക
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ രാത്രിയിൽ കത്തി നശിച്ചു
വഴിയും മിഴിയും പുസ്തക വിതരണ സംസ്ഥാന തല ഉദ്ഘാടനം മെയ്10-ന്
ഫേസ് ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍: sdpi നിയമനടപടി സ്വീകരിക്കും
സി.പി.എമ്മും മുസ്ലിംലീഗും ആയുധം താഴെ വെക്കണം

Leave a Reply