ചങ്ങനാശേരി: ക്ഷേത്രത്തിലെ കോളാമ്പി ഉപയോഗിച്ചുള്ള ഭക്തിഗാന പ്രസരണത്തിനെതിരെ പോലീസിൽ പരാതി നൽകിയതിന് എഴുത്തുകാരനും സ്വതന്ത്ര ചിന്തകനും അധ്യാപകനുമായ സി രവിചന്ദ്രനെതിരെ ക്ഷേത്ര വിശ്വാസികളുടെ ഭീഷണി. പൊരിക്കൽ മുല്ലവേലി ക്ഷേത്രത്തിലെ വിശ്വാസികളാണ് സി രവിചന്ദ്രന്‍ എതിരെ ഭീഷണിയുമായി രംഗത്തുള്ളത്. ക്ഷേത്രാഘോഷ പരിപാടിയിൽ ഉപയോഗിച്ച കോളാമ്പി പോലുള്ള ശബ്ദ ഉപകരണങ്ങൾ ഹൈക്കോടതി നിരോധിച്ചതാണെന്നും ഇതിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് സി രവിചന്ദ്രൻ പോലീസിൽ പരാതി നൽകിയിരുന്നു.തുടർന്ന് പോലീസ് എത്തി രവിചന്ദ്രന്റെ വീടിന് നേർക്കുള്ള കോളാമ്പി അഴിപ്പിച്ചു വച്ച് വിഷയം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ സുപ്രീംകോടതി നിരോധിച്ച ഉപകരണം ക്ഷേത്രത്തിൽ ഒരിടത്തും വെക്കാൻ പാടില്ലെന്ന് ആവശ്യപ്പെട്ട് രവിചന്ദ്രൻ വീണ്ടും പരാതി നൽകി എന്നാണ് വിശ്വാസികൾ പറയുന്നത്.
നിയമം പാലിക്കാൻ കഴിയില്ലെന്നും ഇതൊക്കെ നാട്ടുനടപ്പാണെന്നും ഇതൊക്കെ അഡ്ജസ്റ്റ് ചെയ്ത് പോകണം എന്നാണ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പറയുന്നത്. ആവശ്യമെങ്കിൽ ഹിന്ദു ഐക്യവേദി പ്രവർത്തകരെ ഉൾപ്പെടുത്തി സി രവിചന്ദ്രന്റെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്നാണ് ക്ഷേത്ര ഭാരവാഹികളുടെ ഭീഷണി.
FlashNews:
പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി
എംഎസ് സൊല്യൂഷൻസ് സിഇഒയ്ക്ക് ലുക്ക് ഔട്ട് നോട്ടീസ്
മുന്‍ ഡിഐജിയുടെ വീട്ടിൽ മോഷണം
രണ്ട് കോടി രൂപ ധനസഹായം നല്‍കും
തിരൂർ സിറ്റി ഹോസ്പിറ്റലിൽ ക്രിസ്മസ് ആഘോഷിച്ചു
ഇറാന് നിരോധനം പിന്‍വലിച്ചു
അമിത്ഷാ രാജ്യത്തോട് മാപ്പ് പറയണം -ദളിത് കോൺഗ്രസ്സ്
വയോധികയെ തെരുവുനായ കടിച്ചുകൊന്നു
കേരളോത്സവത്തിന്റെ സമാപനവും , സമ്മാനദാനവും നടത്തി
എംഇഎസ് സൗജന്യ മെഗാ മെഡിക്കൽ ക്വാമ്പ് സംഘടിപ്പിച്ചു
കേൾവി പരിശോധന നടത്തി
മെജസ്റ്റിക് ജ്വല്ലേഴ്സിൽന്യൂജൻ ബ്രാൻഡ്ഓറിയ സെക് ഷൻ ആരംഭിച്ചു
കാലിക്കറ്റ് സിൻഡിക്കേറ്റ് സമവായ ചർച്ച മാറ്റി:
ശലഭോത്സവം 2024 സംഘടിപ്പി ച്ചു.
അംബേദ്ക്കറെ അവഹേളിച്ച അമിത്ഷായ്ക്കെതിരെ പ്രതിഷേധം
തിരൂര്‍ താലൂക്ക്തല അദാലത്തില്‍ ലഭിച്ചത് 787 പരാതികള്‍
ധ്വനി പ്രകാശനം ചെയ്തു
സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടമായവർക് ബദൽ സംവിധാനം ഒരുക്കണം
പുരാതന മസ്ജിദുകൾ അവകാശവാദം ഉന്നയികാൻ കാരണം ചന്ദ്രചൂഡ്
പ്രാദേശികം
കോളാമ്പിക്കെതിരെ പരാതി നൽകിയതിന് സി രവിചന്ദ്രനെതിരെ ഭീഷണി
September 4, 2024September 4, 2024
Leave a Reply