വീട് പണിയിലെ അപാകതകൾ ചോദ്യം ചെയ്തു് ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ ചേലക്കരയിലുള്ള തെക്കൂട്ട്പറമ്പിൽ വീട്ടിൽ രാമചന്ദ്രൻ എഴുത്തച്ഛൻ ഫയൽ ചെയ്ത ഹർജിയിലാണ് പങ്ങാരപ്പിള്ളിയിലുള്ള ശശിധരൻ.കെ.ആർ. എന്നിവർക്കെതിരെ ഇപ്രകാരം വിധിയായതു്.രാമചന്ദ്രൻ്റെ വീടിൻ്റെ പണി എതിർകക്ഷി കരാർ പ്രകാരം ഏറ്റെടുത്തിരുന്നു.എന്നാൽ നിശ്ചിതസമയത്തിനുള്ളിൽ പണി പൂർത്തിയാക്കുകയുണ്ടായില്ല. കരാറിലേയും പ്ലാനിലേയും അളവുകൾക്ക് വിരുദ്ധമായാണ് പല പണികളും നിർവ്വഹിച്ചത്. പണികൾ നിർവ്വഹിച്ചതിൽ അപാകതകളും ഉണ്ടായിരുന്നു.തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായത്. കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാകുന്നു. കമ്മീഷണർ തകരാറുകൾ വിശദമായി റിപ്പോർട്ട് ചെയ്യുകയുണ്ടായിട്ടുള്ളതാകുന്നു. ലിൻറലിൻ്റെ എകതാനതയില്ലായ്മയും തൂണിൻ്റെ വളവും പ്രത്യക്ഷത്തിൽത്തന്നെ പ്രകടമാകുന്നതാണെന്ന, കമ്മീഷൻ റിപ്പോർട്ടിലെ പരാമർശങ്ങൾ കോടതി നിരീക്ഷിച്ചു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശുർ ഉപഭോക്തൃകോടതി ഹർജിക്കാരന് നഷ്ടപരിഹാരമായി 75000 രൂപയും ചിലവിലേക്ക് 25000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.
FlashNews:
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി

Leave a Reply