മത്സ്യ മേഖല കോർപ്പറേറ്റു കൾക്ക് തീറെഴുതി കൊടുക്കരുത്: എ വാസു

വള്ളിക്കുന്ന് : മത്സ്യ മേഖല കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കരുതെന്ന് സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ എ വാസു

മത്സ്യ തൊഴിലാളികളോടുള്ള കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ അവഗണനക്കെതിരെ എസ് ഡി റ്റി യു മലപ്പുറം ജില്ലാ പ്രസിഡന്റ്‌ ഫത്താഹ് പൊന്നാനി നയിക്കുന്ന അവകാശ സംരക്ഷണം യാത്ര വള്ളിക്കുന്ന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

ആഴക്കടൽ മത്സ്യ ബന്ധനത്തിന് സ്വന്തം രാജ്യത്തെ പൗരന്മാർക്ക് അവർ അധിവസിക്കുന്ന തൊഴിൽ മേഖലയിൽ തൊഴിലെടുക്കാനുള്ള ജന്മവകാശം നിഷേധിക്കുന്നത് ഭരണ ഘടന വിരുദ്ധ മാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

സംസ്ഥാന ട്രഷറർ അഡ്വ : എ എ റഹീം അധ്യക്ഷത വഹിച്ചു ജില്ലാ ജനറൽ സെക്രട്ടറി അലി കണ്ണിയത്ത് വൈസ് പ്രസിഡന്റ്‌ എൻ മുജീബ് എടക്കര, കാദർ എടപ്പാൾ, യൂനുസ് മഞ്ചേരി ജാഥ വൈസ് ക്യാപ്റ്റൻ അക്ബർ പരപ്പനങ്ങാടി ജാഥാ ഡയറക്ടർ സിറാജ് പടിക്കൽ ജില്ലാ സമിതിയംഗം സി പി മുജീബ് നിലമ്പുർ വള്ളികുന്ന് ഏരിയ പ്രസിഡന്റ്‌ ഹംസകോയ വള്ളിക്കുന്ന് സെക്രട്ടറി മുസ്തഫ മുട്ടിച്ചിറ സംസാരിച്ചു

Leave a Reply

Your email address will not be published.