കേരള സ്റ്റുഡൻസ് കോൺഫറൻസ് പ്രഖ്യാപന സമ്മേളനം 25 ന്‌ തിരൂരിൽ

തിരൂർ : വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരള സ്റ്റുഡൻസ് കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ആഗസ്റ്റ് 25 ന്‌ തിരൂർ വാഗൺ ട്രാജഡി ടൗൺ ഹാളിൽ വെച്ച് നടക്കും.

പ്രമുഖ ക്വുർആൻ വിവർത്തകൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളന പ്രഖ്യാപനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി നിർവഹിക്കും. വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന പ്രസിഡന്റ് അർഷദ് അൽ ഹികമി താനൂർ അധ്യക്ഷത വഹിക്കും. കുറുക്കോളി മൊയ്തീൻ എം.എൽ.എ. മുഖ്യാതിഥിയാവും. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ് മുഖ്യപ്രഭാഷണം നടത്തും.

പീസ് റേഡിയോ സി.ഇ.ഒ. പ്രൊഫ. ഹാരിസ് ബിൻ സലീം, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ധിൻ അഹമ്മദ് സ്വലാഹി, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന നിർവാഹക സമിതി അംഗം അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി, വിസ്ഡം സ്റ്റുഡൻസ് ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ഷമീൽ, ട്രഷറർ മുഹമ്മദ് ഷബീബ് മഞ്ചേരി, ഭാരവാഹികളായ ഡോ. ഷഹബാസ് കെ. അബ്ബാസ്, ഡോ. അബ്ദുല്ല ബാസിൽ സി.പി., സഫ്‌വാൻ ബറാമി അൽ ഹികമി, പി.ഒ. ഫസീഹ്, കാബിൽ സി.വി., മുജാഹിദ് അൽ ഹികമി പറവണ്ണ തുടങ്ങിയവർ വിഷയാവതരണം നടത്തും.

സമ്മേളനത്തിന്‌ മുന്നോടിയായി നടപ്പിൽ വരുത്തുന്ന വൈവിധ്യമാർന്ന പ്രചാരണ പരിപാടികൾക്ക് സംഗമം അന്തിമ രൂപം നൽകും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിന്നുള്ള വിദ്യാർത്ഥി പ്രതിനിധികൾ പങ്കെടുക്കും.

പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നവർ :

  1. അസ്ഹർ അബ്ദുൽ റസാക്ക് (വൈസ് പ്രസിഡന്റ്, വിസ്ഡം സ്റ്റുഡൻസ് കേരള)
  2. ഷാമിൽ കെ.എം. എടവണ്ണപ്പാറ (ജോയിന്റ് സെക്രട്ടറി, വിസ്ഡം സ്റ്റുഡൻസ് കേരള)
  3. മുഷ്താഖ് അഹമ്മദ് സി. (പ്രസിഡന്റ്, വിസ്ഡം സ്റ്റുഡൻസ്, മലപ്പുറം വെസ്റ്റ്)
  4. പരീദ് എൻ. (പ്രസിഡന്റ്, വിസ്ഡം തിരൂർ മണ്ഡലം കമ്മിറ്റി)
  5. നൂറുദ്ധീൻ താനാളൂർ (വൈസ് പ്രസിഡന്റ്, വിസ്ഡം, മലപ്പുറം വെസ്റ്റ്)
  6. മുഹമ്മദ് അസ്‌ലം എ. (മീഡിയ കൺവീനർ, വിസ്ഡം യൂത്ത് മലപ്പുറം വെസ്റ്റ്)

Contact :
Muhammed Aslam Tirur (9037 167 066)
Khabil CV (8281 083 568, 6282 587 266)

Leave a Reply

Your email address will not be published.