ആദർശ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത സമീപനം കൈ കൊ ള്ളണം ഐഎസ്എം

തിരൂർ:ആദർശ രംഗത്തും വിശ്വാസാചാര രംഗങ്ങളിലും വട്ടുവീഴ്ചയില്ലാത്ത സമീപനം കൈകൊ ള്ളണമെന്നും ഏകനായ അല്ലാഹുവിനെ മാത്രം വിളിച്ചു തേടാൻ വിശ്വാസി സമൂഹത്തെ ബോധവൽക്കരിക്കണമെന്നും ഐ.എസ്.എം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി തിരൂരിൽ സംഘടിപ്പിച്ച ആദർശ സമ്മേളനം ആഹ്വാനം ചെയ്തു. നിർഭയത്വം ഏക ദൈവ വിശ്വാസത്തിലൂടെ എന്ന പ്രമേയത്തിൽ ഐ
എസ്.എം നടത്തുന്ന ക്യാമ്പയിൻ്റെ ഭാഗമായി നടത്തിയ ആദർശ സമ്മേളനം ഐ.എസ്.എം സംസ്ഥാന സെക്രട്ടറി ഡോ: ജംഷീർ ഫാറൂഖി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ്‌ മുബഷിർ കോട്ടക്കൽ അധ്യക്ഷനായി.ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമുഖ പണ്ഡിതൻ അഹമ്മദ് അനസ് മൗലവി മുഖ്യ പ്രഭാഷണം നിർവ്വഹച്ചു. ഐ.എസ്.എം ജില്ലാ സെക്രട്ടറി ഫൈസൽ ബാബു സലഫി,അംജദ് അൻസാരി , കെ.എൻ.എം. മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് ഡോ പി.പി. മുഹമ്മദ്, സെക്രട്ടറി എൻ. കുഞ്ഞിപ്പ മാസ്റ്റർ,
എൻ.വി.ഹാഷിം ഹാജി എൻ.കെ.സിദ്ധീഖ് അൻസാരി, ഉബൈദുല്ല താനാളൂർ, ജൗഹർ മഹമൂദ്, അബ്ദുല്ലത്തീഫ് തിരൂർ, നജീബ് ബാബു കുറുകത്താണി പ്രസംഗിച്ചു.

ഫോട്ടോ:ഐ.എസ്. എം. ജില്ലാ ആദർശ സമ്മേളനം തിരൂർ തലക്കടത്തൂരിൽ സംസ്ഥാന സെക്രട്ടറി ഡോ:ജംഷീർ ഫാറൂഖി ഉൽഘടനം ചെയ്യുന്നു.

Leave a Reply

Your email address will not be published.