മെഡിക്കല്‍ കോളെജ് പരിസരത്ത് നിരോധനാജ്ഞ

മെഡിക്കല്‍ കോളെജ് പരിസരത്ത് നിരോധനാജ്ഞ

കൊല്‍ക്കത്ത: ബംഗാളില്‍ ജൂനിയര്‍ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊന്നതിനെ തുടര്‍ന്ന് നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളജ് പരിസരത്ത് ഏഴു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആര്‍ജി കര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പരിസരത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
കോളജ് പരിസരത്ത് ധര്‍ണയോ റാലിയോ പാടില്ലെന്നും പൊലീസ്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി പണിമുടക്കിയിരുന്നു. സംഭവത്തില്‍ നടപടിയെടുക്കാത്ത മുഖ്യമന്ത്രി മമത ബാനര്‍ജി രാജി വയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷവും രംഗത്തുണ്ട്.
സംഭവത്തില്‍ രാജവ്യാപകമായി പ്രതിഷേധം തുടരുന്ന സന്ദര്‍ഭത്തില്‍ ഓരോ രണ്ട് മണിക്കൂറ് കൂടുമ്പോഴും സംസ്ഥാനങ്ങളിലെ ക്രമസമാധാന നിലയെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം  നിര്‍ദേശം നല്‍കി. മെയില്‍, ഫാക്‌സ്, വാട്‌സാപ് മുഖാന്തരം റിപ്പോര്‍ട്ട് അയയ്ക്കാനാണ്  ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം.

Leave a Reply

Your email address will not be published.