ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾ ഇന്ത്യൻ അതിർത്തിയിൽ

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾ ഇന്ത്യൻ അതിർത്തിയിൽ

കൊൽക്കത്ത: കലാപം തുടരുന്ന ബംഗ്ലാദേശിൽ നിന്നും പതിനായിരത്തോളം പേർ ഇന്ത്യയിലേക്ക് കടക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്.
ബംഗ്ലാദേശിലെ ഹിന്ദു വിഭാഗക്കാരുൾപ്പയെയുള്ളവർ ഇക്കൂട്ടത്തിലുണ്ട്.  ബിഎസ്എഫ് ഇവരെ തിരിച്ചയക്കാൻ ശ്രമിക്കുകയാണ്. അതേസമയം, ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് വീണ്ടും ഇന്ത്യ അറിയിച്ചു

ബം​ഗ്ലാദേശിൽ നിന്ന് കൂട്ടത്തോടെ ജനങ്ങൾ ഇന്ത്യൻ അതിർത്തികളിലേക്ക് എത്തുന്നത് തുടരുകയാണ്. അതേസമയം, ബം​ഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അതിർത്തിയിലെ സ്ഥിതി​ഗതികൾ നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ ഉന്നതതല സമിതിക്ക് രൂപം നൽകി. ബിഎസ്എഫ് ഈസ്റ്റേൺ കമാൻഡ് എഡിജിയാണ് സമിതിയെ നയിക്കുക. ബം​ഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെയും ഇന്ത്യാക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ബം​ഗ്ലാദേശ് സർക്കാറുമായി സമിതി ആശയവിനിമയം നടത്തുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ അറിയിച്ചു.

Leave a Reply

Your email address will not be published.