കൊച്ചി: വയനാട് ദുരിതബാധിതരെ സഹായിക്കുന്നതിനായി സിനിമാ രംഗം ഒത്തൊരുമിച്ച് രംഗത്ത്.
പ്രൊഡ്യൂസേർസ് അസോസിയേഷനുമായി ചേർന്ന് സ്റ്റേജ് ഷോ നടത്തുമെന്ന് ചലച്ചിത്ര താരങ്ങളുടെ സംഘടനയായ
അമ്മ. കൊച്ചിയിൽ വാർത്താ സമ്മേളനത്തിലാണ് ഭാരവാഹികൾ പ്രഖ്യാപിച്ചത്.
ഓഗസ്റ്റ് 20 ന് അങ്കമാലിയിലാണ് സ്റ്റേജ് ഷോ നടത്തുന്നത്. പരിപാടിയിലെ വരുമാനത്തിൻ്റെ വിഹിതം വയനാട് ദുരിതബാധിതർക്കായി നൽകുമെന്നും ജനറൽ സെക്രട്ടറി സിദ്ദിഖ് പ്രഖ്യാപിച്ചു.
Leave a Reply