കുടുംബശ്രീ ബാലസഭാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന പ്രബന്ധ അവതരണ മല്‍സരം ആഗസ്റ്റ് 10 രാവിലെ 10 ന് മലപ്പുറം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ‘മാലിന്യ മുക്ത നവകേരളം – പ്രശ്നങ്ങളും സാധ്യതകളും’ എന്ന വിഷയത്തിലാണ് മല്‍സരം. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്ന 10 കുട്ടികള്‍ക്ക് സംസ്ഥാനതല മല്‍സരത്തില്‍ പങ്കെടുക്കുന്നതിന് അവസരം ലഭിക്കും. കുട്ടികള്‍ക്കിടയില്‍ മാലിന്യ പരിപാലന അവബോധം വളര്‍ത്തുന്നതിനായാണ് മത്സരം സംഘടിപ്പിക്കുന്നത്

Leave a Reply