ഒളിവിൽ കഴിഞ്ഞിരുന്ന കൊലകേസ് പ്രതി അറസ്റ്റിൽ

രവിമേലൂർ

കുഴുപ്പിള്ളി പള്ളത്താംകുളങ്ങര തച്ചാട്ടുതറ വീട്ടിൽ താമസിക്കുന്ന സജീഷ് (39) നെയാണ് ഞാറയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളും ഓട്ടോ ഡ്രൈവറുമായി ഉണ്ടായ വാക്ക് തർക്കവും അതിനെ തുടർന്ന് യുവതി പോലീസിൽ പരാതി നൽകിയതിലും ഉള്ള വൈരാഗ്യത്തെ തുടർന്ന് ഇവരെ ആക്രമിക്കുന്നതിനായി ക്വട്ടേഷൻ നൽകുകയായിരുന്നു. മറ്റു പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു. ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേനയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച അന്വേഷണസംഘം തമിഴ്നാട്ടിലും കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലും മാറിമാറി ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതിയെ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ നെയ്യാറ്റിൻകര ഭാഗത്ത് വെച്ച് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണൻ, പുത്തൻവേലിക്കര എസ് ഐ എം.എ.ബിജു, ഞാറക്കൽ സിപിഒ പ്രജിത്ത് എന്നിവരാണ് ഉണ്ടായിരുന്നത്

Leave a Reply

Your email address will not be published.