കണ്ടെത്താനുള്ളത് 206 പേരെ
കൽപ്പറ്റ: വയനാട്ടിലെ ദുരന്തഭൂമിയിൽ നിന്ന് ഇനിയും കണ്ടെത്താനുള്ളത് 206 പേരെ. തെരച്ചിൽ അഞ്ചു ദിവസം പിന്നിട്ടു കഴിഞ്ഞു. രക്ഷാപ്രവർത്തനം അവസാനഘട്ടത്തിലേക്കു നീങ്ങുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാണാതായവരെക്കുറിച്ചുള്ള തെരച്ചിൽ അഞ്ചു ദിവസം പിന്നിടുമ്പോഴും ഇനി വിവരം ലഭിക്കുമെന്ന പ്രതീക്ഷകൾ മങ്ങുകയാണ്.
മേഖലയുടെ പഴയകാല ചിത്രവുമായി താരതമ്യം ചെയ്താവും തെരച്ചിൽ. ഉരുൾപൊട്ടലിൽ പ്രദേശങ്ങളിൽ അടിഞ്ഞുകൂടിയ മൺകൂനകളുടെ ഉയർച്ച വ്യത്യാസം മനസ്സിലാക്കി പരിശോധന ശക്തമാക്കും.
Leave a Reply