പാളം വെള്ളത്തിൽ, തീവണ്ടി സർവ്വീസിൽ മാറ്റം

പൂങ്കുന്നം – ഗുരുവായൂർ റെയിൽവേ പാളത്തിൽ വെള്ളം കയറിയതിനാൽ ഗുരുവായൂരിലേക്കുള്ള ട്രെയിൻ സർവീസുകൾ താത്കാലികമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. വ്യാഴാഴ്ചത്തെ ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി (16342), ഗുരുവായൂർ – മധുരൈ എക്‌സ്പ്രസ് (16328) എന്നീ ട്രെയിനുകൾ തൃശൂരിൽ നിന്നാകും യാത്ര ആരംഭിക്കുക.  ഗുരുവായൂർ – എറണാകുളം പാസഞ്ചർ (06439) പുതുക്കാട് നിന്നും സർവീസ് നടത്തും. എറണാകുളം – ഗുരുവായൂർ പാസഞ്ചർ ട്രെയിൻ തൃശൂർ വരെ മാത്രമേ സർവീസ് നടത്തൂ. ഉച്ചയ്ക്കുള്ള ഗുരുവായൂർ – എറണാകുളം പാസഞ്ചർ (06447) തൃശൂരിൽ നിന്നുമാത്രമേ യാത്ര തുടങ്ങൂ. തൃശൂർ – കണ്ണൂർ പാസഞ്ചർ ഷൊർണൂരിൽ നിന്നാകും സർവീസ് തുടങ്ങുക. കൂടാതെ, ഷൊർണൂർ – തൃശൂർ (06461), ഗുരുവായൂർ – തൃശൂർ (06445), തൃശൂർ – ഗുരുവായൂർ (06446) പാസഞ്ചർ ട്രെയിനുകൾ പൂർണമായും റദ്ദാക്കിയതായും റെയിൽവേ അറിയിച്ചു.

Leave a Reply

Your email address will not be published.