എച്ച്. എം.ടി ജംഗ്ഷനിലെ ട്രാഫിക് പരിഷ്കാരം തത്ക്കാലമില്ല

കൊച്ചി: എച്ച്.എം.ടി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി രൂപം നൽകിയ ട്രാഫിക് പരിഷ്കാരം നടപ്പാക്കുന്നത് നീട്ടിവച്ചു. പരിഷ്കാരം ഏർപ്പെടുത്തുന്നതിൻ്റെ ഭാഗമായി എച്ച്.എം.ടി ജംഗ്ഷനിലും സമീപത്തുമായി നടത്തേണ്ട റോഡ് അറ്റകുറ്റപ്പണികളും മറ്റ് ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും മഴ മൂലം പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിലാണിത്. ആഗസ്റ്റ് 4 മുതൽ ട്രാഫിക് ക്രമീകരണം നടപ്പിലാക്കാനാണ് ആലോചിച്ചിരുന്നത്. മുന്നൊരുക്ക പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം കഴിയുന്നത്ര വേഗത്തിൽ പുതിയ ക്രമീകരണം നടപ്പിലാക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

വ്യവസായ മന്ത്രി പി.രാജീവ്, ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥല സന്ദർശനം നടത്തിയ ശേഷമാണ് പുതിയ ട്രാഫിക് ക്രമീകരണത്തിന് രൂപം നൽകിയത്. ഒരു ഭാഗത്തേക്കുള്ള ഗതാഗതം ഒറ്റ വരിയായി മാത്രം ചുരുക്കി ഗതാഗതക്കുരുക്ക് അഴിക്കാനാണ് തീരുമാനം. എന്നാൽ മഴയെത്തുടർന്ന് വിവിധ വകുപ്പുകൾ പൂർത്തിയാക്കേണ്ട മുന്നൊരുക്കത്തിന് ഇനിയും സമയമെടുക്കും. അതുവരെ പരിഷ്കാരം നടപ്പാക്കുന്നത് നീട്ടിവെക്കുമെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു.

Leave a Reply

Your email address will not be published.