യു കലാനാഥൻ അനുസ് മരണവും, ജനകീയ സെമിനാറും 28-ന്
വേലായുധൻ പിമൂന്നിയൂർ
തേഞ്ഞിപ്പലം:വള്ളിക്കുന്ന് പഞ്ചാ യത്ത് മുൻ പ്ര സിഡണ് യു കലാ നാഥൻ അനുസ്മരണവും ജനകീയ സെമിനാറും നാളെ (28- ന്) നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ വ്യ ക്തമാക്കി.കഥാനാഥനോടുള്ള സ്നേ ഹവും ആദരവും പ്രകടി പ്പിക്കുന്ന തിനുംവള്ളിക്കുന്നിലെ വികസന പരീക്ഷണങ്ങ ളിലൂടെ അദ്ദേഹം കേരളത്തിനും രാജ്യത്തി നും നല് കിയ വികസന മാതൃക കൾ ചർച്ച ചെയ്യുന്നതിനുമായി വള്ളിക്കുന്നു കാരും കലാനാഥനെ സ്നേ ഹാദരങ്ങളോടെ കണ്ടിരുന്ന പരി സര വാസികളും ജൂലായ് 28ന് ഞാ യറാഴ്ച്ച വള്ളി ക്കുന്ന് അത്താണി ക്കലിൽ ഒത്തു ചേരുകയാണ്. വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി 1979- 84, 1995-2000 എ ന്നീ കാലഘട്ടങ്ങ ‘ളിൽ വർഷം പ്രവർത്തിച്ചു. ജനകീ യാസൂത്രണ പ്രസ്ഥാനം ജനകീയ മായും, ജനപങ്കാ ളിത്തത്തോടെ യും നടപ്പിലാക്കി വ ലിയ ജനശ്രദ്ധ നേടിയ പ്രവർത്തനങ്ങൾക്ക് നേതൃ ത്വം നല്ലി കാട്ടുങ്ങൽ തോട് നവീക രണം, മണൽ ചാക്കുകൾ ഉപയോ ഗിച്ച് (കടലാക്ര മണം തടയാൻ) കടൽ ഭിത്തി, ജന കീയ ബോട്ട് ജെ ട്ടി നിർമ്മാണം തുടങ്ങിയ വിവി ധങ്ങളായ പദ്ധതി കൾ മാതൃക യായി നടപ്പിലാക്കി 1998 ലെ സ്വരാ ജ് ട്രോഫി വള്ളിക്കുന്നിൽ എത്തി ച്ചു. കേരളത്തി ലെ മുഴുവൻ ഗ്രാമ പഞ്ചായത്തുകളും മാതൃകയാക്കി യ വികസനരേഖ ജനകീയ പങ്കാ ളിത്തത്തോടെ തയ്യാറാക്കുകയും മാതൃകാ വികസന സെമിനാർ വ ൻ ജനപങ്കാളിത്തതോടെ സംഘടി പ്പിക്കുന്നതിലും നേതൃത്വം നല്കി യത് അദ്ദേഹത്തിൻ്റെ ധിഷണാ പരമായ സം ഘാടന മികവായി രു ന്നു.റോഡുകളും വൈദ്യുതിയും ഇ ല്ലാതിരുന്ന വള്ളിക്കുന്നിൽ വിക സ നം മത്തിക്കുന്നതിൽ മുൻ നിരയി ൽ നിന്ന് പ്രവർത്തിച്ച വികസന നായകനായിരുന്നു കലാനാഥൻ മാസ്റ്റർ.
ചാലിയം ഇമ്പിച്ചി ഹൈസ്കൂളിൽ ശാസ്ത്ര അധ്യാപകനായിരുന്നു കലാനാഥൻ മാസ്റ്റർ. സി പി ഐ എം വള്ളിക്കുന്ന് ലോക്കൽ കമ്മറ്റി അംഗമായും ദീർഘകാലം പ്രവർ ത്തിച്ചു. യുക്തിവാദി സംഘം സം സ്ഥാന പ്രസിഡണ്ട്, ജനറൽ സെ ക്രട്ടറി, ഫെഡെറേഷൻ ഓഫ് ഇന്ത്യ ൻ റാഷണലിസ്റ്റ് അസോസിയേ ഷൻ ദേശീയ സെക്രട്ടറി, പ്രഭാഷക ൻ, അദ്ധ്യാപകൻ, ശാസ്ത്ര ചിന്ത കളുടെ പ്രചാരകൻ എന്നിങ്ങനെ അദ്ദേഹം കൈവയ്ക്കാത്ത മേഖ ലകൾ ഇല്ല തന്നെ നിരവധി കൃതി കളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം.പി യു കലാനാഥൻ അനുസ്മരണം, അദ്ദേഹം നാടിന് നല്കിയ സംഭാവനകളും, സാമൂഹ്യ രാഷ്ട്രീയ വികസന കാഴ് ചപ്പാടുകളും, ചിന്തകളും വിലയിരു ത്തുന്ന പരിപാടിയായി മാറും. ജൂ ലായ് 28 ന് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 2.30 ന് വള്ളിക്കുന്ന് അത്താണിക്കൽ ഓപ്പൺ എയർ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം സഖാവ് എം എ ബേബി ഉദ്ഘാടനം നിർവ്വഹിക്കുന്ന പരിപാടിയിൽ സി പി ഐ എം മലപ്പുറം ജില്ലാ സെക്ര ട്ടറി സഖാവ് ഇ എൻ മോഹൻദാസ് അധ്യക്ഷത വഹിക്കും. തുടർന്ന് നടക്കുന്ന ജനകീയ സെമിനാറിൽ പ്രാദേശിക വികസനത്തിൽ ജന കീയാസൂത്രണത്തിൻ്റെ പങ്ക് എന്ന വിഷയം മുൻ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അവതരിപ്പിക്കും. തുട ർന്ന് വള്ളിക്കുന്ന് നിയോജക മ ണ്ഡലം എം എൽ എ പി അബ് ദുൽ ഹമീദ് മാസ്റ്റർ, രാഷ്ട്രീയ സാം സ്കാരിക രംഗത്തെ പ്രമുഖരായ ആര്യാടൻ ഷൌക്കത്ത്, അജിത് കൊളാടി, കെ ജനചന്ദ്രൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ ഷൈലജ ടീച്ചർ എന്നിവർ സംസാ രിക്കും.പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ഇ നരേന്ദ്രദേവ്, ജനറൽ കൺവീനർ പി ഹൃഷികേശ് കുമാർ, ട്രഷറർ പി സുനിൽ കുമാർ, സി പി ഐ എം വള്ളിക്കുന്ന് ലോക്കൽ കമ്മറ്റി സെക്രട്ടറി കായമ്പടം വേലായുധ ൻ, പ്രചരണ കമ്മറ്റി ചെയർമാൻ ടി വി രാജൻ, പ്രചരണ കമ്മറ്റി കൺ വീനർ പൊക്കടവത്ത് വിജയൻ, പ്രോഗ്രാം കമ്മറ്റി കൺവീനർ പ്രേ മൻ പരുത്തിക്കാട്, എന്നിവർ സം ബന്ധിച്ചു.
Leave a Reply