രവിമേലൂർ
ചാലക്കുടി,അതിരപ്പിള്ളിയിൽ 110 കെ വി സബ്‌സ്റ്റേഷൻ സ്ഥാപിക്കുന്നതിന്റെ സാധ്യത പഠനം നടന്നു വരുന്നതായും ഇതിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി സനീഷ്‌കുമാർ ജോസഫ് എം എൽ എ യെ അറിയിച്ചു.
മലക്കപ്പാറയിൽ വൈദ്യുതി വിതരണത്തിൽ തുടർച്ചയായി ഉണ്ടാകുന്ന
തടസ്സങ്ങളും വോൾട്ടേജ് ക്ഷാമവും പരിഹരിയ്ക്കുന്നതിനായി പഴക്കം ചെന്ന വൈദ്യുതി ലൈനുകൾ കോവേർഡ് കണ്ടക്റ്ററുകൾ ഉപയോഗിച്ച് പൊതുമരാമത്ത് റോഡിലേയ്ക്ക് മാറ്റുകയും മലക്കപ്പാറ വരെ 30 കിലോമീറ്റർ ദൂരം എ ബി സി ലൈൻ സ്ഥാപിയ്ക്കുന്നതിനുമായി ആർ ഡി എസ് എസ് രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തി കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ അനുമതിയ്ക്ക് സമർപ്പിച്ചിട്ടുള്ള 5 . 7 കോടി രൂപയുടെ പ്രവർത്തികൾ അനുമതി ലഭിയ്ക്കുന്ന മുറയ്ക്ക് നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.
മേൽ വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് സനീഷ്‌കുമാർ ജോസഫ് എം എൽ എ നേരത്തെ മന്ത്രിയ്ക്ക് കത്ത് നൽകിയിരുന്നു.
Leave a Reply