എസൻസ് ഗ്ലോബൽ ഫ്രീ തിങ്കേഴ്സ് അവാർഡുകൾ പ്രഖ്യാപിച്ചു

ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം Dr കെ.എം. ശ്രീകുമാറിന്; ഫ്രീ തിങ്കർ ഓഫ് ദി ഇയർ സുഗുണൻ നൊച്ചാടിന്

തൃശൂർ: എസൻസ് ഗ്ലോബലിന്റെ 2026-ലെ ഫ്രീ തിങ്കേഴ്സ് അവാർഡുകൾ പ്രഖ്യാപിച്ചു. സ്വതന്ത്രചിന്തകനും അധ്യാപകനുമായ പ്രൊഫ. ഡോ. കെ.എം. ശ്രീകുമാറിനാണ് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം. 50,000 രൂപയും ഫലകവുമാണ് പുരസ്കാരം. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ സ്വദേശിയാണ് അദ്ദേഹം.

ഫ്രീ തിങ്കർ ഓഫ് ദി ഇയർ പുരസ്കാരത്തിന് കോഴിക്കോട് ജില്ലയിലെ വടകര സ്വദേശി സുഗുണൻ നൊച്ചാട് അർഹനായി. 30,000 രൂപയും ഫലകവുമാണ് സമ്മാനം.

യങ് ഫ്രീ തിങ്കേഴ്സ് പുരസ്കാരം മൂന്നു പേർ പങ്കിട്ടു. കൊല്ലം സ്വദേശി മനു എ.എസ്., കോട്ടയം സ്വദേശി സുറൻ നൂറനാട്ടുകര, മലപ്പുറം സ്വദേശി സുരേഷ് ബാബു ചെറൂളി എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. 25,000 രൂപയും ഫലകവുമാണ് പുരസ്കാരം.

ഒക്ടോബർ 20-ന് തിരുവനന്തപുരത്ത് നടക്കുന്ന സ്വതന്ത്രചിന്താ സമ്മേളനമായ ലിറ്റ്മസ്-26-ന്റെ വേദിയിൽ ഗതാഗതമന്ത്രി സി.പി. ജോൺ പുരസ്കാരങ്ങൾ സമ്മാനിക്കും.

Leave a Reply

Your email address will not be published.