ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ

രവി മേലൂർ

ചാലക്കുടി : ഇന്ത്യ ഇന്ന് മതരാഷ്‌ട്രവാദികളുടെയും വംശീയവാദികളുടെയും ഭരണത്തിൻ കീഴിൽ ആണ് എന്ന പ്രശസ്ത എഴുത്തുകാരൻ അശോകൻ ചരുവിൽ. മലയാളത്തിൽ പോലും ഹിന്ദുപാനിയും മുസ്ലിം പാനിയും തിരിച്ച് വരാൻ ശ്രമിക്കുന്ന കാലത്ത് ആണ് നാം ജീവിക്കുന്നത് എന്നും നവോത്ഥാനത്തിൻ്റെ കരുത്ത് തിരിച്ച് പിടിക്കണമെന്നും വയലാർ അവാർഡ് ജേതാവും കൂടിയായ അശോകൻ ചരുവിൽ ആവിശ്യപ്പെട്ടു. പുരോഗമന കലാ സാഹിത്യസംഘത്തിൻ്റെ ചാലക്കുടി ഏരിയ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. പുരോഗമന കലാ സാഹിത്യ സംഘം ചാലക്കുടി ഏരിയ പ്രസിഡൻ്റ് പി.സി. മനോജ് അധ്യക്ഷത വഹിച്ചു. പു ക സ ജില്ലാ ഭാരവാഹികളായ ഡോ ജി വിശ്വനാഥൻ, ശ്രീജ വിധു, കെ.എസ അശോകൻ അഡ്വ കെ ആർ സുമേഷ്, ഇ സി സുരേഷ്, സി ഡി പോൾസൻ, സോബിൻ മഴവിട് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ :
പി.സി മനോജ് (പ്രസിഡൻ്റ്)
വി ജി ഗോപിനാഥ് ,കലാഭവൻ ജയൻ ,പി.വി രമേശൻ (വൈസ് പ്രസിഡൻ്റുമാർ)
സോബിൻ മഴവീട് (സെക്രട്ടറി)
പനമ്പിള്ളി വാസുദേവൻ
അഡ്വ കെ ആർ സുമേഷ്, ഡോ കവിത സോമൻ(ജോ : സെക്രട്ടറിമാർ)
കെ.വി. അഭയൻ (ട്രഷറർ)

Leave a Reply

Your email address will not be published.