
പൊതു തെരഞ്ഞെടുപ്പ് മാതൃകയിൽ മദ്രസയിൽ നടത്തിയ മദ്രസ ലീഡർ തെരഞ്ഞെടുപ്പ് കുട്ടികളിൽ ആവേശവും കൗതുകവും ഉണ്ടാക്കി.
കോട്ടക്കൽ : ആട്ടീരി മുനവ്വിറുൽ ഇസ്ലാം മദ്രസയിൽ ആണ് വിദ്യാർത്ഥികൾക്ക് ആവേശവും പുത്തൻ ഉണർവും സമ്മാനിച്ച മദ്രസ ലീഡർ തെരഞ്ഞെടുപ്പ് നടത്തിയത്.
ദിവസങ്ങളോളം നീണ്ടുനിന്ന ഇലക്ഷൻ നടപടി ക്രമങ്ങൾ വിദ്യാർത്ഥികളിൽ ജനാധിപത്യ ബോധം വളർത്തുന്നതിനും പാർലമെന്ററി സംവിധാനം പരിശീലിപ്പിക്കുന്നതിന്റെയും ഭാഗമായിട്ടായിരുന്നു സംഘടിപ്പിച്ചത്.
വോട്ടർ ലിസ്റ്റ്, evm, എന്നിവ ഉപയോഗിച്ചായിരുന്നു ഇലക്ഷൻ.
91.5% പോളിംഗ് നടന്ന ഇലക്ഷനിൽ.
136 വോട്ടുകൾ നേടി ഷാഹുൽ ഹമീദ് m ഒന്നാം ലീഡർ സ്ഥാനത്തേക്കും.
79 വോട്ടുകൾ നേടി മുഹമ്മദ് രിഹാൻ കെ പി രണ്ടാം ലീഡർ സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെട്ടു.
ഉസ്താദുമാരായ അബ്ദുൽ റഹൂഫ് അഹ്സനി, ത്വയ്യിബ് ബാഖവി, ഫഹീം സഖാഫി എന്നിവർ തിരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് നേതൃത്വം നൽകി.
Leave a Reply