അന്താരാഷ്ട്ര പുസ്തക ദിനത്തിൻ്റെ ഭാഗമായി തിരുന്നാവായ സീതി സാഹിബ് ഫൗണ്ടേഷൻ ഭാരവാഹികൾ എടക്കുളം പബ്ലിക് ലൈബ്രററി പ്രസിഡൻ്റ് സി.പി. ഹമിദിന് പുസ്തകങ്ങൾ സമ്മാനിക്കുന്നു.

സീതി സാഹിബ് ഫൗണ്ടേഷൻ
എടക്കുളം പൊതു ഗ്രന്ഥാലയത്തിലേക്ക് പുസ്തകങ്ങൾ സമ്മാനിച്ചു

തിരുന്നാവായ : വില്യം ഷേക്സ്പിയറിൻ്റെ ജൻമദിനമായ ഏപ്രിൽ 23
ലോക പുസ്തക ദിനത്തിൽ തിരുന്നാവായ
സീതി സാഹിബ് മെമ്മോറിയൽ
ഫൗണ്ടേഷൻ എടക്കുളം പൊതു ഗ്രന്ഥാലയത്തിലേക്ക് പുസ്തകങ്ങൾ നൽകുകയും പുസ്തക ചർച്ചയും സംഘടിപ്പിച്ചു. പൊതു ജനങ്ങളെ
വായന ശീലം വളർത്തുന്നതിനു വേണ്ടി
ഡിജിറ്റൽ ലൈബ്രറിയോടൊപ്പം ഗ്രാമീണ
വായന വായനശാലകളും ശാസ്‌ത്രീയമായി ഉപയോഗപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു . എടക്കുളo സാന്ത്വനം പാലിയേറ്റീവ് സെൻ്ററിനു സമീപമുള്ള ലൈബ്രറിയിലെ പുസ്തകങ്ങൾ രോഗികൾ , വിദ്യാർത്ഥികൾ, വീട്ടമ്മമാർ എന്നിവർ സ്ഥിരം വായനക്കാരാണ്.

എടക്കുളം പബ്ലിക് ലൈബ്രറി പ്രസിഡൻ്റ് സി.പി. ഹമീദ് സീതി സാഹിബ്
ഫൗണ്ടേഷൻൻ ചെയർമാൻ ഇ.പി.എ ലത്തീഫിൽ നിന്നും പുസ്‌തകങ്ങൾ ഏറ്റുവാങ്ങി. കൺവീനർ ജലീൽ
വൈരങ്കോട് പുസ്‌തക ചർച്ചക്ക്
നേതൃത്വം നൽകി. സി. വി ജാഫർ, എം.പി. നസീർ, എം.കെ. റാഫി, കെ.വി. ഹസ്സൻ, ടി.വി റംഷീദ,പി. പി റാഫി, സി.കെ. ഷരീഫ്, ഇ.കെ ഹുസ്‌ന , കെ.കെ. ചിത്ര, കെ ഷമീമ
എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.