നിറമരുതൂർ ഉണ്ണിയാലിൽ സി. പി. എമ്മിൽ നിന്നും രാജിവെച്ചു മുസ്ലിം ലീഗിൽ ചേർന്ന സി. പി. സൈദുവിന് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ മെമ്പർഷിപ് നൽകുന്നു.

തീരദേശ മേഖലയിൽ സിപിഎമ്മിനെ പടുത്തുയർത്തുന്നതിൽ മുൻപന്തിയിൽ നിന്ന ഉണ്യാലിലെ സിപി സെയ്തുക്ക ഇനി ഹരിത തണലിൽ

താനാളൂർ : തീരദേശ മേഖലയിൽ സിപിഎമ്മിനെ പടുത്തുയർത്തുന്നതിൽ മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ച നിറമരുതൂർ ഉണ്യാലിലെ സി.പി. സെയ്തുക്ക ഇനി ഹരിത തണലിൽ .2000- 2025 വർഷത്തിൽ സിപിഎം പാർട്ടിയുടെ ഗ്രാമപഞ്ചായത്ത് മെമ്പറായിരുന്നു ഇദ്ദേഹം,

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളിൽ നിന്നും സൈദുക്ക മുസ്ലിം ലീഗിന്റെ മെമ്പർഷിപ്പ് സ്വീകരിച്ചു.മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി സൈദുക്കയെ ഷാൾ അണിയിച്ചു സ്വീകരിച്ചു, താനൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ടും, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറുമായ കെ.എൻ. മുത്തുക്കോയ തങ്ങൾ, താനാളൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി അഷ്‌റഫ്‌, നിറമരുതൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികളായ, വി.ഇ.എം.ഇക്ബാൽ, കെ. എം. നൗഫൽ , അക്ബർ ഉണ്ണിയാൽ, കെ. ഇ.കെ. റഹ്മത്തുല്ല , ഖത്തർ കെ.എം.സി.സി. നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് സി .പി. അഷറഫ്, വാർഡ് മുസ്ലീം കമ്മിറ്റി നേതാക്കളായ കെ. പി. സക്കറിയ, അൻവർ ഉണ്ണിയാൽ, എം.കെ. അബ്ദുൽ ഷുക്കൂർ,പി. കെ. ഹം സക്കുട്ടി, യൂ കെ ബഷീർ, കെ.പി.യൂനുസ്, ജലീൽ, ബാബു, സാദിക്, സംബന്ധിച്ചു.

Leave a Reply

Your email address will not be published.