താനാളൂർ പഞ്ചായത്തിലെ അരിക്കാട് പാടത്ത് മാലിന്യ നിർമാർജന പദ്ധതി പ്രസിഡൻ്റ് വിപിഒ അസ്ഗർ ഉദ്ഘാടനം ചെയ്യുന്നു.

താനൂർ :പ്രകൃതി ഭംഗി ആസ്വദിക്കാൻ
അരിക്കാട് പാടത്ത്
എത്തുന്ന വിനോദ സഞ്ചാരികൾക്ക്
സൗകര്യമൊക്കി
താനാളൂർ ഗ്രാമ പഞ്ചായത്ത്.
എല്ലാദിവസവും
വൈകുന്നേരങ്ങളിൽ
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി
സ്ത്രീകളും കുട്ടികളുമടക്കം
നിരവധി പേരാണ്
ഈ പ്രദേശത്ത് എത്തുന്നത്.
75 ഹെക്ടറിൽ
വ്യാപിച്ചു കിടക്കുന്ന
വിശാലമായ പാടത്ത്
പ്രധാനമായും പച്ചക്കറികൾ,
വിവിധയിനം
തണ്ണിമത്തൻ,
പൊട്ടു വെള്ളരി, സുര്യകാന്തി തുടങ്ങി
കൃഷി കാണുള്ളത്.
പ്രകൃതി ഭംഗി ആസ്വദിക്കാനത്തുനവർ ജൈവ കൃഷി രീതി മനസ്സിലാക്കിയും
പഴവർഗ്ഗങ്ങളും
പച്ചക്കറിയും
വാങ്ങിയുമായാണ്
തിരിച്ചു പോവാറ്.
പ്രദേശത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ
നിക്ഷേപിക്കുന്നതിന്
താനാളൂർ ഗ്രാമ പഞ്ചായത്ത് അധികൃതർ
വിവിധയിടങ്ങളിൽ
ചവറ്റുകൊട്ടകൾ സ്ഥാപിച്ചു.
പദ്ധതിയുടെ ഉദ്ഘാടനം
താനാളൂർ ഗ്രാമ പഞ്ചായത്ത്
പ്രസിഡൻ്റ് വി പി ഒ അസ്ഗർ നിർവഹിച്ചു.
അരിക്കാട് പാടത്ത്
എത്തുന്ന സഞ്ചാരികൾക്ക്
ആവശ്യമായ സൗകര്യങ്ങൾ
പഞ്ചായത്ത് ഒരുക്കുമെന്ന്
പ്രസിഡൻ്റ് പറഞ്ഞു.ചടങ്ങിൽ
സ്ഥിരം സമിതി അധ്യക്ഷൻ തെയ്യമ്പാടി കുഞ്ഞിപ്പ അധ്യക്ഷനായി.
ഗ്രാമ പഞ്ചായത്ത് അംഗം എം പി മുഹമ്മദ് അസ്ലം,
താനൂർ ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി അംഗം മുജീബ് താനാളൂർ ,
കെ വി മൊയ്തിൻ കുട്ടി, കള്ളിക്കൽ റസാഖ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.