നെറ്റ്‌വ വർണ്ണജാലം ചിത്രരചന മത്സരം പ്രശസ്ത കാർട്ടൂണിസ്റ്റും ചിത്രകാരനുമായ ദേവൻ കെപുരം ചിത്രം വരച്ചുകൊണ്ട് ഉദ്ഘാടനം ചെയ്യുന്നു.

തിരൂർ: നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ്റെ (നെറ്റ്‌വ) 15-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്കായി ചിത്രരചന, കാർട്ടൂൺ, പദ്യം ചൊല്ലൽ , പ്രസംഗം മുതലായ സ്റ്റേജിതര മത്സരങ്ങൾ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത കാർട്ടൂണിസ്റ്റും ചിത്രകാരനും സ്കൂൾ ഓഫ് ഫൈൻ ആർട്ട്സിൻ്റെ പ്രിൻസിപ്പളുമായ ദേവൻ കെ പുരം ചിത്രം വരച്ചു കൊണ്ട് നിർവഹിച്ചു .

കല, മനുഷ്യനിലെ മാനവികതയെ, സ്നേഹത്തെ, ഭാവനയെ, സഹാനുഭൂതിയെ ഉണർത്തുന്നതോടപ്പം സമൂഹത്തിൽ കലാപങ്ങൾ ഉണ്ടാവുന്നതും വെറുപ്പും അസഹിഷ്ണുതയും കുറക്കുകയും ചെയ്യുമെന്ന് ഉദ്ഘാടന വേളയിൽ അദേഹം ഓർപ്പിച്ചു.

കെഎം അഷ്റഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി നസീബ് മാസ്റ്റർ, കെ.കെ റസാക്ക് ഹാജി, കെ.കെ അബ്ദുൽ റഷീദ്, വി.പി ഗോപാലൻ, എൻ.എം സാബിറ ടീച്ചർ, വി.ഷമീർ ബാബു, എം മമ്മികുട്ടി, എം.പി രവീന്ദ്രൻ , കെ എം ഹസ്സൻ മാസ്റ്റർ, അഡ്വ: ജീന ഭാസ്‌കർ, ഭാസി തിരൂർ, സ്കൂൾ പ്രധാനാധ്യാപിക പ്രകാശനി ടീച്ചർ, കെ മുഹമ്മദ് റിഫാസ് , ഷീബ ഷുക്കൂർ, ഡോ: ഫസ്‌ന അസ്‌ലിഫ് , സിന്ധു മനോജ് എന്നിവർ നേതൃത്വം നൽകി. വ്യത്യസ്ഥ പരിപാടികളിലായി 40 ഓളം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. തുടർന്ന് മധുര പാനീയങ്ങൾ വിതരണം ചെയ്തു.

Leave a Reply

Your email address will not be published.