എം.ജി എം തിരൂർ മണ്ഡലം കമ്മറ്റി ദാറുസ്സലാം കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച മോറൽ ഹട്ട് സഹവാസ ക്യാമ്പ് തിരൂർ നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ നെടിയിൽ സൈഫുന്നീസ ഉദ്ഘാടനം ചെയ്യുന്നു.

തിരൂർ: ധാർമ്മികതയുടെ തണലിൽ എന്ന പ്രമേയത്തിൽ എം.ജി.എം തിരൂർ മണ്ഡലം സമിതി പെൺകുട്ടികൾക്കായി സംഘടിപ്പിക്കുന്ന മോറൽ ഹട്ട് റസിഡൻഷ്യൽ സഹവാസ ക്യാമ്പിന് തിരൂർ ദാറുസ്സലാം കോൺഫറൻസ് ഹാളിൽ തുടക്കമായി .തിരൂർ നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ നെടിയിൽ സൈഫുന്നീസ ഉദ്ഘാടനം ചെയ്തു.എം ജി എം തിരൂർ മണ്ഡലം പ്രസിഡൻ്റ് വി.പി.ആയിഷ
അധ്യക്ഷത വഹിച്ചു. അലി മദനി മൊറയൂർ, ഫൈസൽ നൻമണ്ട,ഹുസൈൻ കുറ്റൂർ എന്നിവർ വിവിധ വിഷയങ്ങൾ അവരിപ്പിച്ചു.ആയിഷാബി പച്ചാട്ടിരി ആമുഖ ഭാഷണവും ടി.വി റംഷീദ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി.
റസീന ചെമ്പ്ര ,സൈനബ കുറ്റൂർ, അംന
മുണ്ടേക്കാട്ട്,കെ നാജിയ മുഹ്സിൻ , പി .ഹിബ ,മിൻഹ തൊട്ടി വളപ്പിൽ, ടി. റബീഹ,മൻസീറ ചെമ്പ്ര , റഹ്മ
വെട്ടം, വി.പി.നജ്മ , സി.പി. ജാനിഷ, പി ഷബീർ അലി
എന്നിവർ സംസാരിച്ചു. നാല് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ ഇരുപത് സെഷനുകളിലായി വ്യത്യസ്ത വിഷയങ്ങൾ ചർച്ചചെയ്യും.

Leave a Reply

Your email address will not be published.